Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്...

കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; കേന്ദ്രസംഘത്തിന്റെ നിർദേശം പരിഗണിക്കും

text_fields
bookmark_border
kerala lockdown
cancel
camera_alt

ചിത്രം: PTI

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ടി.​പി.​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​തു​ന്ന​ത് കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന കേ​ന്ദ്ര വി​ദ​ഗ്‌​ധ​സ​മി​തി​യു​ടെ നി​ർ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷം മാ​ത്രം. വി​ദ​ഗ്ധ​സ​മി​തി​യു​ടെ ബ​ദ​ൽ നി​ർ​ദേ​ശം ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന​യോ​ഗം പ​രി​ഗ​ണി​ക്കും. രോ​ഗ​വ്യാ​പ​നം കൂ​ടി​യ സ്ഥ​ല​ങ്ങ​ൾ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സം​ഘ​ത്തിെൻറ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​നം.

കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ കൂ​ടു​ത​ൽ സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ൾ തു​റ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സം​ഘം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ രോ​ഗ​മു​ണ്ടാ​യാ​ൽ ത​ദ്ദേ​ശ​സ്ഥാ​പ​നം മു​ഴു​വ​ൻ അ​ട​ക്കു​ന്ന​തി​ന് പ​ക​രം കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട വാ​ർ​ഡു​ക​ൾ മാ​ത്രം അ​ട​ച്ചു​ള്ള ബ​ദ​ലാ​ണ് സ​ർ​ക്കാ​റിെൻറ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും എ​ല്ലാ ക​ട​ക​ളും ​േകാ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് തു​റ​ന്നേ​ക്കും. വെ​ള്ളി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്ക് വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തി​നാ​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ണും ഒ​ഴി​വാ​ക്കി​യേ​ക്കും.

എ​ന്നാ​ല്‍ വി​വാ​ഹം, മ​ര​ണം, മ​റ്റ്​ പൊ​തു​ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണം തു​ട​ർ​ന്നേ​ക്കും. മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മ്പോ​ള്‍ ആ​ള്‍ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന് ക​ര്‍ശ​ന നി​ല​പാ​ടും സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കും. പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ഇ​ര​ട്ടി​യാ​ക്കാ​നും ശ്ര​മി​ക്കും. ആ​രോ​ഗ്യ വി​ദ​ഗ്ധ​സ​മി​തി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി തി​ങ്ക​ളാ​ഴ്​​ച ച​ര്‍ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central CommitteeCovid RestrictionsCovid In Kerala
News Summary - Change in Covid Restrictions; The proposal of the Central Committee will be considered
Next Story