You are here

കുഞ്ഞന്നാമ്മ കൊലക്കേസ്​: തെളിവെടുപ്പിലും കൂസാതെ മകൻ നിധിൻ

11:05 AM
01/06/2020
നിധിനെ തെളിവെടുപ്പിന് വീട്ടില്‍ എത്തിച്ചപ്പോള്‍

ചങ്ങനാശ്ശേരി: അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്​റ്റിലായ നിധിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ അമരയിലെ വീടിനുസമീപത്ത്​ തടിച്ചുകൂടിയത്​ വൻജനക്കൂട്ടം. ഞായറാഴ്ച രാവിലെ 11 ഒാടെയാണ് നിധിനെ വീട്ടിലെത്തിച്ചത്. ഈ സമയം അമ്മ കുഞ്ഞന്നാമ്മയുടെ മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിന് കൊണ്ടു പോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റിയിരുന്നു. 

ആംബുലൻസടക്കം കണ്ടിട്ടും അതിലേക്ക്​ നോക്കിയില്ല. മുഖത്ത് ഭാവഭേദമോ യാതൊരു കൂസലുമോ ഇല്ലാതെയാണ് നിധിൻ പൊലീസി​​െൻറ ചോദ്യങ്ങൾക്ക്​ മറുപടി നൽകിയത്​. മുറിക്കുള്ളില്‍ എത്തിയ നിതിന്‍ കൊലപാതകം നടത്തിയ രീതിയെക്കുറിച്ച് പൊലീസിനോട് വിവരിച്ചു. അമ്മ നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും  ടി.വി വെക്കാന്‍  സമ്മതിക്കാത്തതാണ്​ പ്രകോപനത്തിന ്​കാരണമെന്നും ഇയാൾ മൊഴി നൽകി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാറി​​െൻറ മേല്‍നോട്ടത്തില്‍ തൃക്കൊടിത്താനം എസ്.എച്ച്.ഒ അനൂപ് കൃഷ്ണ ഇന്‍ക്വസ്​റ്റും തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി​പ്രതിയെ  റിമാന്‍ഡ് ചെയ്തു.

Loading...
COMMENTS