മാനസിക ആരോഗ്യകേന്ദ്രത്തിൽ ഒരാഴ്ചക്കിടെ മൂന്ന് മരണം; അന്വേഷണത്തിന് ഉത്തരവ്
text_fieldsചങ്ങനാശ്ശേരി: പായിപ്പാട് കോട്ടമുറി പുതുജീവന്‍ ട്രസ്റ്റ് മാനസിക, ഡീഅഡിക്ഷന് ചി കിത്സകേന്ദ്രത്തിൽ ഒരാഴ്ചക്കിടെ മൂന്ന് അന്തേവാസികൾ മരിച്ചതിൽ ദുരൂഹത. െകാറോണ ബാധ യെത്തുടര്‍ന്നാണ് മരണമെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പത്ത നംതിട്ട വെണ്‍കുറിഞ്ഞി കുറ്റിപ്പറമ്പില്‍ ഷെറിന് ജോര്‍ജ് (44), തിരുവനന്തപുരം പേട്ട പാല് ക്കുളങ്ങര ശിവഅരവിന്ദത്തില്‍ ഗിരീഷ്(41), തോട്ടക്കാട് ഇരവുചിറ താന്നിക്കന്നേല്‍ എബ്രഹ ാം യുഹാനോ (21) എന്നിവരാണ് ഒരാഴ്ചക്കിടെ മരിച്ചത്.
സമാന ശാരീരികാസ്വസ്ഥതകളുമായി ഒ രാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആറുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആ ശുപത്രിയിലും ചികിത്സയിലുണ്ട്. വിദഗ്ധ പരിശോധനയില്‍ ആര്‍ക്കും വൈറസ് സംബന്ധ രോഗബാധയില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
പത്തനംതിട്ട സ്വദേശിനി ഷെറിന് ജോർജാണ് ആദ്യം മരിച്ചത്. പുതുജീവനില്‍ ഒരുമാസമായി മേനാരോഗത്തിന് ചികിത്സയിലിരുന്ന ഷെറിനെ 25ന് കുഴഞ്ഞുവീണതിനെത്തുടർന്ന് സമീപത്തെ നാലുകോടി സെൻറ് റീത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശി ഗിരീഷ് 27നാണ് മരിച്ചത്. കുഴഞ്ഞുവീണ ഇയാളെ തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിക്കുകയും തുടർന്ന് ചികിത്സയിലിരിെക്ക മരിക്കുകയുമായിരുന്നു. എബ്രഹാം യുഹാനോ ശനിയാഴ്ചയാണ് മരിച്ചത്. ഇയാള്‍ ജന്മനാ മേനാരോഗത്തിന് ചികിത്സയിലുള്ള ആളായിരുന്നു.
മരിച്ച മൂന്നുപേരുടെയും രക്തം, സ്രവം എന്നിവയുടെ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ളവരിലും വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുന്ന കെമിക്കല്‍ പരിശോധനഫലം ലഭിച്ചതിനുശേഷെമ മരണകാരണം കണ്ടെത്താന്‍ കഴിയൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ആറുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ആളെ സുഖം പ്രാപിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ആദ്യമരണം ഉണ്ടായശേഷം ആശുപത്രി ഡയറക്ടര്‍ വി.സി. ജോസഫ് ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇതേതുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിെല സംഘം ഫെബ്രുവരി 26നും 27നും സ്ഥാപനം സന്ദര്‍ശിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.
മരണകാരണം ന്യുമോണിയ
ഗാന്ധിനഗർ: കോട്ടമുറി പുതുജീവന്‍ ട്രസ്റ്റ് മാനസികചികിത്സ കേന്ദ്രത്തിൽ മൂന്നുപേർ മരിച്ചത് ന്യുമോണിയബാധ മൂലമെന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഡോക്ടർമാർ അറിയിച്ചു. ചികിത്സകേന്ദ്രത്തിൽ കുടിവെള്ളം സൂക്ഷിക്കുന്ന പാത്രം ഈയം കലർന്നതാണെന്ന സംശയവും മെഡിസിൻ വിഭാഗം മുന്നോട്ടുവെക്കുന്നു. ഈയം വെള്ളത്തിലൂടെ ശരീരത്തിൽ ചേർന്നാൽ ഇവർക്കുണ്ടായതുപോലുള്ള അസ്വസ്ഥതകളുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ചങ്ങനാശേരിയിലെ അഗതി മന്ദിരത്തില്‍ മൂന്ന് പേര് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ.കെ. ശൈലജ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. പ്രാഥമിക പരിശോധനയില്‍ കോവിഡ് 19 അല്ലെന്ന് തെളിഞ്ഞിരുന്നു. മറ്റെന്ത് കാരണം കൊണ്ടാണ് തുടര്‍ച്ചയായ മരണം ഉണ്ടായതെന്ന് കണ്ടെത്താനാണ് അന്വേഷണം.
കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രെൻറ നേതൃത്വത്തില്‍ മെഡിസിന്, സൈക്യാട്രി വിഭാഗം പ്രഫസര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നു.
രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കള്‍ തയാറായില്ല. മൂന്നാമത്തെ മരണം നടന്നതോടെ നിര്‍ബന്ധമായും മരണ കാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നതായും മന്ത്രി പറഞ്ഞു. ചില പരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ട്. മെഡിക്കല്‍ കോളജില്‍ ആറ് പേര് ചികിത്സയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
