മികച്ച ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ; തരി പോലുമില്ലാതെ എൽ.ഡി.എഫ്
text_fieldsകോട്ടയം: കഴിഞ്ഞ തവണ അഞ്ചുസീറ്റിൽ മുന്നിൽ നിന്ന എൽ.ഡി.എഫിനെ അക്ഷരാർഥത്തിൽ നിലംപരിശാക്കി യു.ഡി.എഫ് കോട്ടയത്തെ ഒമ്പതു സീറ്റും തൂത്തുവാരി. എല്ലാ കാലത്തും എൽ.ഡി.എഫിന് അഭിമാനം ആയിരുന്ന ചുവന്ന മണ്ണായ വൈക്കം പോലും ബാക്കിവെച്ചില്ല. ഏറ്റുമാനൂരിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനു മുന്നിൽ മന്ത്രി വി.എൻ. വാസവന് അടി പതറിയപ്പോൾ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സിറ്റിങ് എം.എൽ.എമാരായ ചാണ്ടി ഉമ്മനും മോൻസ് ജോസഫും അനായാസ ജയം നേടി.
പാലായിൽ മാണി സി. കാപ്പനുമുന്നിൽ ജോസ് കെ. മാണി രണ്ടാംവട്ടവും പരാജയം രുചിച്ചു. സിറ്റിങ് എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എന്നിവർ തോറ്റു. പൂഞ്ഞാറിൽ എം.ജെ. അഡ്വ. സെബാസ്റ്റ്യനാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പരാജയപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളിയിൽ പ്രഫ. റോണി കെ. ബേബി ഡോ. ജയരാജിനെയും ചങ്ങനാശ്ശേരിയിൽ വിനു ജോബ് അഡ്വ. ജോബ് മൈക്കിളിനെയും തോൽപ്പിച്ചു. പി.സി. ജോർജും മകൻ ഷോൺ ജോർജും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

