പുതുപ്പള്ളിയിലെ ഇ.വി.എം സൂക്ഷിച്ചതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചാണ്ടി ഉമ്മൻ
text_fieldsന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിലെ ഇലക്ര്ടോണിക് വോട്ടിങ് മെഷീനുകൾ(ഇ.വി.എം) സൂക്ഷിച്ച സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സി.സി.ടി.വി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു. ഇതിന് ശേഷം നടപടിയുണ്ടായി. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വെച്ചിരിക്കുന്നത് ഒരേ ഹാളിൽ ആണെന്നും ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ ഫലം വന്ന ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പ്രചാരണ ഗാനങ്ങളിലും പോസ്റ്റുകളിലും എന്താണ് തെറ്റെന്ന് ചോദിച്ച ചാണ്ടി ഉമ്മൻ തന്‍റെയും, ഹൈബിയുടെയും വിഡിയോകളും പ്രചരിക്കുന്നുണ്ടെന്നും അതാരും ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിഡിയോകൾ ഇപ്പോഴും സജീവമല്ലേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

