ഒരു പൗരനെയും തടങ്കല്‍പാളയത്തിൽ അയക്കാൻ അനുവദിക്കില്ല –ചന്ദ്രശേഖര്‍ ആസാദ്
text_fieldsതിരുവനന്തപുരം: പൗരത്വത്തിെൻറ പേരില്‍ രാജ്യത്ത് ഒരാളെയും തടങ്കല്പാളയത്തിലേക് ക് അയക്കാന്‍ അനുവദിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ‘സി.എ.എ പിന്‍വല ിക്കുക, എന്‍.ആര്.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്നീ ആവശ്യങ്ങളുന്നയിച് ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന് സമാപനം കുറിച്ച് നടന്ന പ്രതിഷേധസംഗമത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസിെൻറ നാഗ്പൂര്‍ കേന്ദ്രത്തില്‍നിന്ന് രാജ്യം ചലിപ്പിക്കാമെന്ന ധാരണയുണ്ടെങ്കില്‍ അത് നാം തിരുത്തണം. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് മോദിയും അമിത് ഷായും മാപ്പ് പറയുന്നതുവരെ പോരാട്ടം തുടരും. ദലിത് -ആദിവാസി പിന്നാക്ക വിഭാഗങ്ങളടക്കം മുഴുവൻ ജനതയും ഒറ്റക്കെട്ടായി നിന്ന് പോരാടണം–അദ്ദേഹം പറഞ്ഞു.
ആവേശമായി എസ്.ഡി.പി.െഎ രാജ്ഭവൻ മാർച്ച്
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ എസ്.ഡി.പി.ഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പതിനായിരങ്ങൾ അണിനിരന്നു. എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി അഭിഭാഷകന് മഹ്മൂദ് പ്രാച, എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വെല്‍െഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഇന്ത്യന്‍ ദലിത് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, എസ്.പി. ഉദയകുമാര്‍, സുമിത് സാമോസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
