അമലിന്‍െറ വീടിന് തറക്കല്ലിടാന്‍ മന്ത്രിയത്തെി
text_fieldsകക്കോടി: മാസങ്ങള്‍ക്കുമുമ്പ് നടക്കാവ് ഗവ. മോഡല്‍ എല്‍.പി സ്കൂളിലെ പൊതുചടങ്ങിനത്തെിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് നീട്ടിവിളിച്ച് തന്‍െറ സഹപാഠി അമല്‍ കൃഷ്ണയെ സഹായിക്കാനാവശ്യപ്പെട്ട ശിവാനിയുടെ വാക്ക് വെറുതെയായില്ല. അമല്‍ കൃഷ്ണക്കും കുടുംബത്തിനുമുള്ള വീടിന്‍െറ തറക്കല്ലിടല്‍ കര്‍മം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചപ്പോള്‍ ദൈവത്തിന്‍െറ ഇടപെടലുകളായും കരുണയുടെ കണ്ണുകള്‍കൊണ്ട് ലോകത്തെ കാണാന്‍ മനുഷ്യന് കഴിയുന്നതിന്‍െറ അടയാളമായും ചടങ്ങില്‍ സംസാരിച്ചവരെല്ലാം അതിനെ വിശേഷിപ്പിച്ചു. പഠനത്തില്‍ മിടുക്കനായ കുണ്ടൂപറമ്പ് കക്കുഴിപ്പടിപറമ്പ് അമല്‍ കൃഷ്ണ മിക്കദിവസവും സ്കൂളില്‍ എത്താറില്ളെന്നും മാതാപിതാക്കള്‍ നിത്യരോഗികളാണെന്നും വീടുപോലുമില്ലാത്ത അവന്‍ ദാരിദ്ര്യത്തില്‍പെട്ട് ഉഴലുകയാണെന്നും സതീര്‍ഥ്യ ശിവാനി, ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞപ്പോള്‍ സ്കൂള്‍ അധികൃതരോട് കാര്യങ്ങള്‍ അന്വേഷിച്ച് മൂന്നുലക്ഷം ഉടന്‍ അനുവദിച്ചിരുന്നു.
അമല്‍ കൃഷ്ണയുടെയും കുടുംബത്തിന്‍െറയും ദുരിതകഥ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞപ്പോള്‍ സഹായഹസ്തവുമായി മറ്റ് നിരവധിപേരും എത്തി. 15 ലക്ഷം രൂപ ലഭിച്ചെങ്കിലും ഇപ്പോള്‍ വീടുപണി പൂര്‍ത്തിയാകണമെങ്കില്‍ മൂന്നുലക്ഷം രൂപ കൂടി വേണം. ഹൃദ്രോഗികളാണ് അമലിന്‍െറ മാതാപിതാക്കള്‍. ഒരുഭാഗം തളര്‍ന്ന മാതാവ് അനിഷക്കും പിതാവ് സുജീഷിനും മരുന്നിനായി മാസം നല്ളൊരു തുക വേണം. അമലിന്‍െറ പഠനത്തിന് വേറെയും. ഇവരുടെ ഉപജീവനത്തിനു കൂടി ചെറിയൊരു തുക ലഭിക്കാന്‍ ഇരുനില വീടാണ് സംഘാടകര്‍ നിര്‍മിക്കുന്നത്. താഴെ ഭാഗം കുടുംബത്തിന് താമസിക്കാനും മുകള്‍ഭാഗം ചെറിയ വാടകക്ക് നല്‍കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.പി. വിജയകുമാര്‍ പറഞ്ഞു.
തനിക്ക് സന്തോഷമായെന്നും വീട് കിട്ടാന്‍ ശിവാനിയും ടീച്ചര്‍മാരും മറ്റുള്ളവരും സഹായിച്ചുവെന്നും തറക്കല്ലിടല്‍ കര്‍മത്തിനുശേഷം അമല്‍ കൃഷ്ണ പറഞ്ഞു.
വീടില്ലാത്തവരുടെ എണ്ണം അഞ്ചുലക്ഷത്തോളമാണെന്നും സര്‍ക്കാറിന് ഒറ്റക്ക് ഇത്തരക്കാരെ സഹായിക്കാന്‍ പറ്റില്ളെന്നും ജനങ്ങളും എന്‍.ജി.ഒകളും സന്നദ്ധസംഘടനകളും മുന്നോട്ടുവരണമെന്നും ചടങ്ങില്‍ സംസാരിച്ച മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കെ.പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി.എസ്. ഷിംജിത്ത്, പി. കിഷന്‍ചന്ദ്, ജനറല്‍ കണ്‍വീനര്‍ ബാബു തത്തക്കാടന്‍, രമേഷ് നമ്പിയത്ത്, പി.ടി.എ. പ്രസിഡന്‍റ് ഇ. സുനില്‍കുമാര്‍, മനോജ് കുണ്ടൂപറമ്പ്, പി.വി. മാധവന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.സി. റോസ് മേരി സ്വാഗതവും സിന്ധു ടീച്ചര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
