ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
text_fieldsഗാന്ധിനഗർ (കോട്ടയം): ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന് ഉണ്ണിത്താെൻറ മരണം തലക്കേറ്റ ക്ഷതം മൂലമെ ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. തലയോട്ടി തകർന്ന നിലയിലാണ്. തലയില്‍ നിരവധി ക്ഷത ങ്ങളുമുണ്ട്. ഇത് മൂലമുണ്ടായ അമിത രക്തസ്രാവും മരണകാരണമായി. ഇയാൾ ഹൃദ്രോഗിയായിരുന്നുവെന്നും റിപ്പോർട്ടി ൽ പറയുന്നു. നേരത്തെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി.
നേരത്തെ ചന്ദ്രൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് വിരുദ്ധമായ വിവരങ്ങളാണ് പോസ് റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയസ്തംഭനം ഉണ്ടായോയെന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു.
ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് ചന്ദ്രെൻറ മരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്തുന്നതിന് മുമ്പ് തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന് മുഖ്യമന്ത്രി വ്യക് തമാക്കിയത് റിപ്പോർട്ട് അട്ടിമറിക്കാനാണെന്ന് ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷത കെ.പി. ശശികല ആരോപിച്ചിരുന്നു.
ബുധനാഴ്ച ശബരിമല കർമസമിതി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ കല്ലേറിലാണ് ചന്ദ്രന് തലക്ക് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് ചന്ദ്രൻ മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
