Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎരുമേലിയിൽ ചന്ദനക്കുടം...

എരുമേലിയിൽ ചന്ദനക്കുടം ഇന്ന്, പേട്ടതുള്ളൽ നാളെ

text_fields
bookmark_border
erumeli chandanakudam festival
cancel

എ​രു​മേ​ലി: എ​രു​മേ​ലി മ​ഹ​ല്ല്​ മു​സ്​​ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ എ​രു​മേ​ലി ച​ന്ദ​ന​ക്കു​ടം മ​ഹോ​ത്സ​വം വ്യാ​ഴാ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. വൈ​കീ​ട്ട് 6.15ന് ​ന​ട​ക്കു​ന്ന ച​ന്ദ​ന​ക്കു​ടം ഘോ​ഷ​യാ​ത്ര മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഫ്ലാ​ഗ്ഓ​ഫ്​ ചെ​യ്യും. പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്‌​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​എ. ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര എ​രു​മേ​ലി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ​ത്തി കൊ​ടി താ​ഴ്ത്തു​ന്ന​തോ​ടെ അ​വ​സാ​നി​ക്കും. ഗ​ജ​വീ​ര​ന്മാ​ർ, ചെ​ണ്ട​മേ​ളം, ശി​ങ്കാ​രി​മേ​ളം, നി​ല​ക്കാ​വ​ടി, കൊ​ട്ട​ക്കാ​വ​ടി, ത​മ്പോ​ലം, പോ​പ്പ​ർ ഇ​വ​ന്‍റ്​​സ്, ദ​ഫ്‌​മു​ട്ട്, കോ​ൽ​ക്ക​ളി, മാ​പ്പി​ള ഗാ​ന​മേ​ള എ​ന്നി​വ​യും ഘോ​ഷ​യാ​ത്ര​ക്ക് മാ​റ്റു​കൂ​ട്ടും. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പേ​ട്ട​തു​ള്ള​ലി​ന് മു​ന്നോ​ടി​യാ​യാ​ണ് ച​ന്ദ​ന​ക്കു​ടം അ​ര​ങ്ങേ​റു​ന്ന​ത്.

ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര​ക്ക് മു​ന്നോ​ടി​യാ​യി വൈ​കീ​ട്ട്​ നാ​ലി​ന് അ​മ്പ​ല​പ്പു​ഴ പേ​ട്ട​സം​ഘ​വും ജ​മാ​അ​ത്ത് പ്ര​തി​നി​ധി​ക​ളും മ​ത-​സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യു​ള്ള സൗ​ഹൃ​ദ സ​മ്മേ​ള​നം കേ​ര​ള വ​ഖ്ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ. സ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച പ​ക​ലാ​ണ് അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട് സം​ഘ​ത്തി​ന്‍റെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പേ​ട്ട​തു​ള്ള​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosqueFestivalKerala NewsErumeli Chandanakudam
News Summary - Chandanakudam in Erumeli on thursday-Pettathullal on friday
Next Story