കോന്നിയിൽ അടൂർ പ്രകാശ് പിന്തുണക്കുന്ന റോബിൻ പീറ്ററിന് സാധ്യതയേറി
text_fieldsറോബിൻ പീറ്ററും അടൂർ പ്രകാശും
പത്തനംതിട്ട: കോന്നിയിൽ അടൂർ പ്രകാശ് പിന്തുണക്കുന്ന റോബിൻ പീറ്റർ തന്നെ കോൺഗ്രസ് സ്ഥാനാർഥിയാകാൻ സാധ്യത. റോബിൻ പീറ്ററിന് വിജയ സാധ്യതയുണ്ടെന്ന് തന്നെയാണ് പാർട്ടി നേതൃത്വത്തിെൻറ വിലയിരുത്തൽ.
റോബിൻ പീറ്ററിനെ എതിർക്കുന്ന ജില്ലയിലെ നേതാക്കളാരും റോബിന് വിജയസാധ്യത ഇല്ലെന്ന് പറയുന്നില്ല എന്നതാണ് കൗതുകകരം. മറിച്ച് അടൂർ പ്രകാശിെൻറ നോമിനിയെ വേണ്ട എന്ന് മാത്രമാണ് നേതാക്കളുടെ നിലപാട്.
റോബിൻ അടൂർ പ്രകാശിെൻറ ബിനാമിയാണെന്ന് വരെ ഇവർ ആക്ഷേപിക്കുന്നു.
റോബിനെ വേണ്ടെന്ന് പറയുേമ്പാഴും കോന്നിയിൽ അവതരിപ്പിക്കാൻ വിജയം ഉറപ്പുപറയാൻ കഴിയുന്ന മറ്റൊരു സ്ഥാനാർഥിയെ കോന്നിയിലേക്ക് നിർദേശിക്കാനും എതിർപ്പുമായി രംഗത്തുള്ളവർക്ക് കഴിഞ്ഞിട്ടില്ല.

