You are here

കള്ളവോട്ട്​: കാസർകോട്​ നാല്​ ബൂത്തുകളിൽ റീപോളിങ്ങിന്​ സാധ്യത 

10:34 AM
16/05/2019
Polling

തിരുവനന്തപുരം: സംസ്​ഥാന​ത്ത്​ കള്ളവോട്ട്​ നടന്നു​െവന്ന്​ ആരോപണമുയർന്ന ബൂത്തുകളിൽ റീ​േപാളിങ്​ നടക്കാൻ സാധ്യതയു​െണ്ടന്ന്​ റിപ്പോർട്ട്​. കാസർകോ​ട്ടെ നാല്​ ​ബൂത്തുകളിലാണ്​ റീപോളിങ്​ നടക്കുക. 

കല്യാശേരിയി​െല 19, 69, 70 ബൂത്തുകളിലും പയ്യന്നൂരി​െല 48ാം നമ്പർ ബൂത്തിലുമാണ്​ റീ പോളിങ്​ നടക്കുക. ഇന്ന്​ ഉച്ചയോടുകൂടി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകു​െമന്നാണ്​ കരുതുന്നത്​. റീപോളിങ്​ നടക്കുകയാണെങ്കിൽ മെയ്​ 19 ന്​ തന്നെ നടക്കുമെന്നാണ്​ കരുതുന്നത്​. 23നാണ്​ ഫലപ്രഖ്യാപനം. 

ഇൗ ബൂത്തുകളിൽ വ്യാപകമായി കള്ളവോട്ട്​ നടന്നുവെന്ന്​ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ സ്​ഥിരീകരിച്ചിരുന്നു. ഈ നാലിടങ്ങളിലും വെബ്​ കാസ്​റ്റിങ്​ അടക്കം പരിശോധിച്ച ശേഷമായിരുന്നു കള്ളവോട്ട്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ റീപോളിങ്​ നടത്തണമെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനോട്​ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ ആവശ്യ​െപ്പട്ടിരുന്നു. 

ഏപ്രിൽ 23നാണ്​ കേരളത്തിൽ ലോക്​സഭാ തെര​െഞ്ഞടുപ്പ്​ നടന്നത്​. വോ​ട്ടെടുപ്പ്​ നടന്ന്​ ദിവസങ്ങൾക്കുള്ളിൽ തന്നെ യു.ഡി.എഫും എൽ.ഡി.എഫും കള്ളവോട്ട്​ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത്​ സ്​ഥിരീകരിക്കുന്ന വിഡിയോകളും ഇരു പാർട്ടികളും പുറത്തു വിട്ടു. ഇവ പരിശോധിച്ചതിൽ നിന്ന്​ 17 കള്ളവോട്ടുകളാണ്​ കണ്ടെത്താൻ സാധിച്ചത്​. തുടർന്നാണ്​ റീപോളിങ് വേണമെന്ന്​ പാർട്ടികൾ ആവശ്യപ്പെട്ടത്​. സംസ്​ഥാനത്തിൻെറ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും കള്ളവോട്ടി​​െൻറ പേരിൽ റീ പോളിങ്​ നടക്കുന്നത്​. 

Loading...
COMMENTS