Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മിന്നലോടെ മഴക്ക് സാധ്യത
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.
ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ മിന്നലിന് സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തെക്കന്‍ തമിഴ്നാട് തീരത്തിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂഴിയാർ ഡാമിന്റെ ഷട്ടർ ഉയർത്തും. ശബരിഗിരി വൃഷ്ടി പ്രദേശത്തെ മഴയിൽ കക്കട്ടാറിന്റെ തീരുത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
Next Story

