Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടുത്ത അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ ഇടി, മിന്നൽ, കാറ്റോടുകൂടിയ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരളതീരം വരെ ന്യൂനമർദ പാത്തി രൂപപ്പെട്ടതിനെ തുടർന്നാണിത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

