തിങ്കൾ മുതൽ മൂന്നുദിവസത്തേക്ക് ഇടിമിന്നലോടെ മഴക്കും കാറ്റിനും സാധ്യത
text_fieldsതിരുവനന്തപുരം: തിങ്കൾ മുതൽ മൂന്നുദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശാം. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ സുരക്ഷക്ക് മുൻകരുതലെടുക്കണം.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോരമേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്നും ഏപ്രിൽ 14 മുതൽ മലയോരജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥവകുപ്പ് അറിയിച്ചു.

