Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത; ജാഗ്രത നിർദേശം

text_fields
bookmark_border
heavy rain
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളിലും പാലക്കാട്‌, വയനാട്, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.

മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഞായറാഴ്ച മഞ്ഞ മുന്നറിയിപ്പാണ്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കിഴക്കൻ മേഖലകളിലും മഴ കനക്കും.

ആഗസ്റ്റ് ഒന്നു മുതൽ നാലുവരെ പല ജില്ലകളിലും അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ തീവ്ര മഴ ലഭിക്കാനാണ് സാധ്യത. ഏഴു ജില്ലകളിലും കാലാവസ്ഥാ വിഭാഗത്തിന്റെ ഓറഞ്ച് അലർട്ടാണ്. രണ്ടിന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

മൂന്നിന് കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. മറ്റന്നാൾ ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ട്. നദീ തീരങ്ങളിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of heavy rain in the state; Warning
Next Story