Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴക്കും കാറ്റിനും സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതച്ചുഴിയും ചക്രവാതച്ചുഴിയുടെ മുകളിലായി കർണാടക മുതൽ കന്യാകുമാരി മേഖലവരെ ന്യൂനമർദപാത്തിയും രൂപംകൊണ്ടതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ശനിയാഴ്ച പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

