Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിെൻറ മധ്യ ഭാഗത്തും തെക്ക് -പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ ഇന്ന് ഉച്ചക്ക് രണ്ടു മുതൽ അടുത്ത 24 മണിക്കൂറിലേക്ക് കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Next Story
