ലോക്കപ്പിൽ വിവസ്ത്രരാക്കൽ; അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsഅഗളി: അട്ടപ്പാടി ചെമ്മണ്ണൂരിൽ മരവ്യാപാരിയെയും ഡ്രൈവറെയും ലോക്കപ്പിൽ വിവസ്ത്രരാക്കിയ സംഭവത്തിൽ അന്വേഷണത്തി ന് നിർദേശം. വനം മന്ത്രി കെ. രാജുവാണ് നിർദേശം നൽകിയത്. വിവസ്ത്രരാക്കിയ സംഭവം വിവാദമായതോടെയാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
അട്ടപ്പാടിയിലെ മരവ്യാപാരി എം.കെ. അശോകനെയും ലോറി ഡ്രൈവർ മണ്ണാർക്കാട് സ്വദേശി മുഹമ്മദ് അലി യെയുമാണ് വനം വകുപ്പ് ജീവനക്കാർ ലോക്കപ്പിൽ വിവസ്ത്രരാക്കിയത്. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ മുക്കാലി സെക്ഷൻ ഓഫിസിലാണ് സംഭവം. സ്റ്റേഷനിലെ സ്ത്രീ ജീവനക്കാരി നൽകിയ പത്രത്താൾ ഉപയോഗിച്ച് മുഹമ്മദ് അലി നഗ്നത മറയ്ക്കുന്ന വിഡിയോ ദൃശ്യങ്ങൾ വനം വകുപ്പിനെതിരെ ജനരോഷം ഉയർത്തിയിരുന്നു. മുക്കാലി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ശിവനെതിരെ ഇരുവരും മനുഷ്യാവകാശ കമീഷന് അടക്കം പരാതി നൽകിയിരുന്നു.
അഗളി പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് ഞായറാഴ്ച വനം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വനഭൂമിയിൽനിന്ന് മരം മുറിച്ചു എന്നതാണ് വനം വകുപ്പിെൻറ വാദം. എന്നാൽ, സ്വകാര്യ ഭൂമിയിൽനിന്നുള്ള മരങ്ങൾ മാത്രമാണ് മുറിച്ചതെന്ന് വില്ലേജ് ഓഫിസറുടെ അന്വേഷണത്തിൽ അടക്കം വ്യക്തമായിരുന്നു. വനം വകുപ്പിെൻറ അനുമതി ആവശ്യമില്ലാത്ത പാഴ്മരങ്ങളാണ് വാഹനത്തിൽ ഭൂരിഭാഗവും കടത്തിയിരുന്നത്. കൈക്കൂലി ആവശ്യപ്പെട്ട് നൽകാത്തതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥെൻറ പ്രതികാര നടപടി ഉണ്ടായതെന്ന് എം.കെ. അശോകൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
