Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

text_fields
bookmark_border
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന് കൊടിയേറി
cancel
camera_alt

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി.​കെ.​സി. മ​മ്മ​ദ് കോ​യ

പ​താ​ക ഉ​യ​ർ​ത്തു​ന്നു

കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി 11ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് പൊ​തു​സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ പ​താ​ക ഉ​യ​ർ​ന്നു. ക​ട​പ്പു​റം ഫ്രീ​ഡം സ്ക്വ​യ​റി​ലെ എം.​പി. കൃ​ഷ്ണ​ൻ ന​ഗ​റി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി.​കെ.​സി. മ​മ്മ​ദ് കോ​യ​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ലെ ഒ. ​അ​ഷ്റ​ഫി​ന്റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് പ്ര​യാ​ണം തു​ട​ങ്ങി​യ പ​താ​ക​ജാ​ഥ​യും കൊ​യി​ലാ​ണ്ടി​യി​ലെ എം.​പി. കൃ​ഷ്ണ​ന്റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് പ്ര​യാ​ണം തു​ട​ങ്ങി​യ കൊ​ടി​മ​ര ജാ​ഥ​യും മു​ത​ല​ക്കു​ള​ത്ത് സം​ഗ​മി​ച്ച ശേ​ഷ​മാ​ണ് ക​ട​പ്പു​റ​ത്തെ​ത്തി​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഇ​രു ജാ​ഥ​ക​ളെ​യും ക​ട​പ്പു​റ​ത്തേ​ക്ക് ആ​ന​യി​ച്ച​ത്. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് വി. ​പാ​പ്പ​ച്ച​ൻ പ​താ​ക ജാ​ഥ​ക്കും സം​സ്ഥാ​ന ജോ.​സെ​ക്ര​ട്ട​റി സി. ​കെ. വി​ജ​യ​ൻ കൊ​ടി​മ​ര ജാ​ഥ​ക്കും നേ​തൃ​ത്വം ന​ൽ​കി. പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യി​ൽ വി. ​പാ​പ്പ​ച്ച​നി​ൽ നി​ന്ന് പ​താ​ക ജി​ല്ല സെ​ക്ര​ട്ട​റി സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​നും കൊ​ടി​മ​രം സി.​കെ. വി​ജ​യ​നി​ൽ​നി​ന്ന് ജി​ല്ല പ്ര​സി​ഡ​ന്റ് സൂ​ര്യ അ​ബ്ദു​ൽ ഗ​ഫൂ​റും ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു സം​സാ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി എ. ​പ്ര​ദീ​പ് കു​മാ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ദി​നേ​ഷ്, ബി​ന്നി ഇ​മ്മ​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 23ന് ​ഫ്രീ​ഡം സ്ക്വ​യ​റി​ൽ പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state conferenceChamber of Commerce
News Summary - Chamber of Commerce and Industry: The flag was raised for the state conference
Next Story