ഹാദിയക്ക് നീതി; വിദ്യാർഥിനികൾ സെക്രേട്ടറിയറ്റ് മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. ‘സിറ്റിസൺസ് ഫോർ ഹാദിയ’ ബാനറിൽ നടത്തിയ മാർച്ചിൽ ജെ.എൻ.യു, ഹൈദരാബാദ്, പോണ്ടിച്ചേരി, കേരള എന്നീ സർവകലാശാലകളിലെ വിദ്യാര്‍ഥിനികൾ പെങ്കടുത്തു. ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തെന്ന പേരിൽ പ്രായപൂർത്തിയായ യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഇവർ പറഞ്ഞു.
ഇടതുസർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടത് ലജ്ജാകരമാണ്. സംഘ്പരിവാർ പ്രതിഷേധം കണക്കിലെടുത്താണ് പൊലീസ് പ്രവർത്തിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. ഹാദിയയെ കാണാനോ സംസാരിക്കാനോ ആരെയും അനുവദിക്കുന്നില്ല. ഹാദിയക്ക് പറയാനുള്ളത് കേൾക്കാൻ തയാറാകണമെന്നും ഭർത്താവിനെ വേട്ടയാടരുതെന്നും ആവശ്യപ്പെട്ടു.
ജെ.എൻ.യു വിദ്യാർഥി നേതാവ് ഭൂപാലി മേഗർ ഉദ്ഘാടനം ചെയ്തു. ഡോ. വർഷ ബഷീർ അധ്യക്ഷത വഹിച്ചു. മൃദുല ഭവാനി, അഡ്വ. ഗ്രീഷ്മ, സുധീഷ് കണ്ണാടി, ശരണ്യ മോൾ, വിനീത വിജയൻ, വിവിധ സംഘടന പ്രതിനിധികളായ ഷഫീഖ് വഴിമുക്ക് (എം.എസ്.എഫ്), തസ്നി മുഹമ്മദ് (ജി.െഎ.ഒ), മുഹമ്മദ് റാഷിദ് (കാമ്പസ് ഫ്രണ്ട്), പി.പി. ജസീം (എസ്.െഎ.ഒ), സജി കൊല്ലം (ഡി.എച്ച്.ആർ.എം), സജീദ് ഖാലിദ് (വെൽെഫയർ പാർട്ടി), സാജൻ (ദലിത് പാന്തേഴ്സ്), കെ.എച്ച്. നാസർ (പോപുലർ ഫ്രണ്ട്), ഡോ. ദസ്തഗീർ (മൈനോറിറ്റി റൈറ്റ്സ് വാച്ച്), നസീമ (നാഷനൽ വിമൻസ് ഫ്രണ്ട്), ഹഫ്സ (ഹരിത) എന്നിവർ സംസാരിച്ചു. റെനി അയ്ലിൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
