ആവേശം അണപൊട്ടി ചാലിയാര്‍ ജലോത്സവം
text_fieldsമുക്കം: വീറും വാശിയും ചോരാതെ 19 വള്ളങ്ങള്‍ ചാലിയാറിന്‍െറ ഓളപ്പരപ്പില്‍ ശരവേഗത്തില്‍ പാഞ്ഞപ്പോള്‍ ആവേശം അണപൊട്ടി.ബാന്‍ഡ്്മേളവും നൂറുകണക്കിന് കാണികളുടെ കരഘോഷങ്ങളും കൂടിയായതോടെ ജലോത്സവ ആവേശം അതിരുകള്‍ ഭേദിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള മികച്ച ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ ഫൈനലില്‍ ടൗണ്‍ ടീം ഇരട്ടമുഴി ജേതാക്കളായി.
റോവേഴ്സ് കല്ലിങ്ങല്‍ രണ്ടാം സ്ഥാനവും മാഞ്ചസ്റ്റര്‍ വെട്ടുപാറ മൂന്നാം സ്ഥാനവും നേടി. ജലോത്സവത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ഓഫ് റോഡ് റേസ്, സംഗീതവിരുന്ന് എന്നിവ ചെറുവാടി ജനകീയ കൂട്ടായ്മയുടെ വക മലയോരവാസികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി. കല്ലും മണ്ണും വെള്ളവും കുന്നും നിറഞ്ഞ വഴിയിലൂടെ നടന്ന ഓഫ് റോഡ് റേസ് യുവാക്കള്‍ക്ക് ഹരംപകര്‍ന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കായി പ്രത്യേകം മത്സരം സംഘടിപ്പിച്ചിരുന്നു.
പെട്രോള്‍ വാഹനങ്ങളുടെ മത്സരത്തില്‍ മുനീഷ് ഷാജു ഒന്നാം സ്ഥാനവും ഷിബു രണ്ടാം സ്ഥാനവും നേടി. ഡീസല്‍ വാഹനങ്ങളുടെ മത്സരവിഭാഗത്തില്‍ രഞ്ജിത്ത് ബാബുവിനാണ് ഒന്നാം സ്ഥാനം. നിധിന്‍ രണ്ടാമതത്തെി. വൃക്കരോഗിയുടെ വീടുനിര്‍മാണത്തിന് തുക കണ്ടത്തെുന്നതിനായി ചെറുവാടി ജനകീയ കൂട്ടായ്മയാണ് അഞ്ചാമത് ചാലിയാര്‍ ജലോത്സവം ഇത്തവണയും സംഘടിപ്പിച്ചത്. നേരത്തെ ചെറുവാടി അങ്ങാടിയില്‍ നിന്നാരംഭിച്ച വര്‍ണശബളമായ ഘോഷയാത്രയോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
ജലോത്സവം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി. ഷറഫലി അധ്യക്ഷത വഹിച്ചു. കെ.വി.അബ്ദുസലാം, പി.ടി.എം. ഷറഫുന്നീസ, കെ.പി. അബ്ദുറഹിമാന്‍, ബച്ചു ചെറുവാടി, ആമിന പാറക്കല്‍, കെ.വി. അബ്ദുറഹിമാന്‍, മോയന്‍ കൊളക്കാടന്‍, പി.കെ. മെഹ്റൂഫ് എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സല്‍മാന്‍ പൊയിലില്‍ അധ്യക്ഷത വഹിച്ചു. അയ്യൂബ് കളത്തില്‍, സിദ്ദീഖ് പുറായില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
