ചാലക്കുടി സീറ്റ് ബി.ഡി.ജെ.എസിന് തന്നെ- തുഷാർ
text_fieldsചങ്ങനാശ്ശേരി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പത്മജ വേണുഗോപാലിന് മത്സരിക്കാൻ ചാലക്കുടി സീറ്റ് ബി.ഡി.ജെ.എസ് വെച്ചുമാറുമെന്ന പ്രചാരണം തള്ളിയാണ് തുഷാറിന്റെ മറുപടി. ചങ്ങനാശ്ശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥിത്വം ആവശ്യപ്പെട്ടാണ് പത്മജ ബി.ജെ.പിയിലേക്ക് വന്നതെന്ന് കരുതുന്നില്ല. ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. പത്മജ വരുന്നത് വലിയ വാർത്തയാണ്. എന്നാൽ, അവർക്ക് എത്ര അണികളുണ്ടെന്ന് കണ്ടറിയണം. താൻ മത്സരരംഗത്തുണ്ടാകുമെന്നും തുഷാർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

