ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കുമെന്ന് പൊലീസ്
text_fieldsകൊച്ചി: ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ പൊലീസ് ഏഴാം പ്രതിയാക്കും. ഉദയഭാനു സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി പരിഗണിക്കവേ സർക്കാറാണ് ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. അതേസമയം, അഭിഭാഷകെൻറ ഹരജി തീര്‍പ്പാക്കുന്നത് തെൻറ കൂടി വാദംകേട്ട ശേഷമാകണമെന്നാവശ്യപ്പെട്ട് രാജീവിെൻറ മകന് അഖില്‍ നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.കേസില്‍ അന്വേഷണം എവിടെയെത്തിയെന്ന് തിങ്കളാഴ്ച ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു.
ഒന്നു മുതല്‍ ആറു വരെ പ്രതികളെ അറസ്റ്റ് ചെയ്തെന്നും ഉദയഭാനുവിനെ ഏഴാം പ്രതിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഉദയഭാനുവിെൻറ ഹരജിയിൽ കോടതി ഉത്തരവുള്ളതിനാൽ നടപടിയെടുക്കാനായിട്ടില്ലെന്നും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തതിനാൽ വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
എന്നാൽ, അറസ്റ്റ് തടഞ്ഞതല്ലാതെ ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നതോ അന്വേഷണം നടത്തുന്നതോ തടഞ്ഞിട്ടില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.കൊല നടന്ന ദിവസം പ്രതികളും ഉദയഭാനുവും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും ഇതിനുള്ള തെളിവുകളുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് സീല്‍ ചെയ്ത കവറില്‍ ഉദയഭാനുവിനെതിരായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടർന്ന് ഹരജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 23 വരെ അഭിഭാഷകെൻറ അറസ്റ്റ് കോടതി തടഞ്ഞു. അറസ്റ്റ് തടഞ്ഞെങ്കിലും ക്രിമിനൽ നടപടി ചട്ടത്തിലെ 41 എ പ്രകാരം മുൻകൂർ നോട്ടീസ് നൽകി ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിെൻറ മുഖ്യസൂത്രധാരനാണ് ഉദയഭാനുവെന്നും നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടാനാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് അഖിൽ കക്ഷി ചേരാൻ ഹരജി നൽകിയത്. ഉദയഭാനുവിനെ പ്രതിയാക്കണമെന്നും സംഭവത്തിെൻറ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് കക്ഷി ചേരുന്നതെന്നും ഹരജിയിൽ പറയുന്നു. സെപ്റ്റംബർ 30ന് രാജീവിനെ ചക്കര ജോണിയടക്കമുള്ള പ്രതികൾ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അഭിഭാഷകന് ബന്ധമുണ്ടെന്ന ആരോപണം അന്നു മുതൽ ശക്തമാണ്. ഇൗ സാഹചര്യത്തിലാണ് ഉദയഭാനു മുൻകൂർ ജാമ്യ ഹരജി നൽകിയത്.
ഉദയഭാനുവിനെ മാറ്റണമെന്ന് അന്വേഷണ സംഘം
തൃശൂർ: നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് സി.പി. ഉദയഭാനുവിനെ മാറ്റണമെന്ന് അന്വേഷണ സംഘം. ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴാംപ്രതിയായ സാഹചര്യത്തിൽ എസ്.പി, ഐ.ജി മുഖേനയാണ് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
