ചാലക്കുടി െകാലപാതകം: ജോണിയും രഞ്ജിത്തും അറസ്റ്റിൽ
text_fieldsതൃശൂർ: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട കേസിൽ അഭിഭാഷകന് പങ്കില്ലെന്ന് മുഖ്യപ്രതി ചക്കര ജോണി. നാട് വിടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വടക്കഞ്ചേരി മംഗലം ഡാമിൽനിന്നും പിടിയിലായ അങ്കമാലി ചക്കര ചെറുമഠത്തിൽ ജോണിയെയും (54) കൂട്ടാളി എറണാകുളം വാപ്പലശേരി രഞ്ജിത്തിനെയും (38) 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിട്ടും ഇേതക്കുറിച്ച് ഒരു സൂചനയും മൊഴി ലഭിച്ചില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പറഞ്ഞ് പഠിപ്പിച്ചതു പോലെയാണ് ഇയാൾ മൊഴി നൽകുന്നത്. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും കൊച്ചിയിലെ അഭിഭാഷകെൻറ പങ്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിെൻറ ഭാഗമാണെന്നും എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു.
ഒളിവിൽ പോയ ജോണിയും രഞ്ജിത്തും മംഗലം ഡാമിന് സമീപമുള്ള റബർ തോട്ടത്തിൽ നിന്നാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് െപാലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയത്. കോയമ്പത്തൂർ വിമാനത്താവളം വഴി രക്ഷപ്പെടാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ രഹസ്യ മൊബൈൽ നമ്പർ ലഭിച്ചതോടെ അതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യൽ തുടങ്ങിയ ഉടൻ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നായിരുന്നു ജോണിയുടെയും രഞ്ജിത്തിെൻറയും പ്രതികരണം. അഭിഭാഷകനെ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. ആദ്യം ചോദ്യങ്ങളോട് നിസ്സഹകരിച്ച ജോണി പിന്നീട് കേസുമായി ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. എന്നാൽ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ ഉത്തരം മുട്ടി. കൊല നടന്ന ദിവസം പല തവണ അഭിഭാഷകനെ ഫോണില്‍ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇരുവരും മൗനം പാലിച്ചു. റിയല്‍ എസ്റ്റേറ്റ് കരാറുകളെക്കുറിച്ചും അഭിഭാഷകനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് അന്വേഷണ സംഘം വിവരം തേടുന്നത്.
മംഗലം ഡാമിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ തൃശൂർ പൊലീസ് ക്ലബിൽ എത്തിച്ച് കുറെനേരം ചോദ്യം ചെയ്തു. പിന്നീട് ചാലക്കുടി ഡിവൈ.എസ്.പി ഓഫിസിെലത്തിച്ച് വൈകീട്ട് മൂന്നര വരെയും ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
