Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാലക്കുടിയിൽ ലോറിക്ക്...

ചാലക്കുടിയിൽ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

text_fields
bookmark_border
ചാലക്കുടിയിൽ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
cancel

ചാലക്കുടി: ദേശീയപാതയില്‍ പോട്ടയില്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ മരിയാപുരം സൈലൻറ്​ വാലി ചൂളക്കടവ് വീട്ടില്‍ അബ്​ദുൽ ലത്തീഫി​​​െൻറ മകന്‍ മുസ്താഖ് (28), ഇരിങ്ങാലക്കുട നടവരമ്പ് ചാത്തപ്പിള്ളി വീട്ടില്‍ ബില്ലയുടെ മകന്‍ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട കൈപ്പിള്ളി വീട്ടില്‍ ശ്രീനിവാസ​​​െൻറ മകന്‍ ഹരിപ്രസാദിനാണ്​ (28) പരിക്കേറ്റത്​. ഇയാളെ ചാലക്കുടി സ​​െൻറ്​ ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 12 ഒാടെ പോട്ട നാടുകുന്നിലാണ് അപകടം. ഇവര്‍ യാത്ര ചെയ്തിരുന്ന കാർ റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂർണമായും തകര്‍ന്നു. സുഹൃത്തുക്കളായ ഇവര്‍ എറണാകുളത്ത് നിന്ന് തൃശൂര്‍ക്ക് പോകുകയായിരുന്നു. കാറി​​​െൻറ പിൻസീറ്റിലായിരുന്നു ഹരിപ്രസാദ്​. വിദേശത്ത് ജോലിയുള്ള മുസ്​താഖ്​ അവധി കഴിഞ്ഞ് ഞായറാഴ്ച തിരിച്ചുപോകാനിരിക്കുകയായിരുന്നു. മുസ്താഖി​​​െൻറ മാതാവ്​: മുംതാസ്. സഹോദരന്‍: ഹാദീല്‍. ശ്രീരാഗി​​​െൻറ മാതാവ്​: ജീജ. സഹോദരന്‍: ശ്രീറാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChalakudy Car Accident
News Summary - Chalakudy Car Accident; Two dead -Kerala News
Next Story