Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാലക്കുടി ബാങ്ക് കൊള്ള: പ്രതി പിടിയിൽ, മലയാളി തന്നെ

text_fields
bookmark_border
ഇയാളിൽ നിന്നും 10 ലക്ഷം രൂപ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി
potta bank robbery
cancel

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ചാലക്കുടി ആ​ശാരിക്കാട് സ്വദേശി ജിജോ ആൻറണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും 10 ലക്ഷം രൂപ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കടം വീട്ടാ​നാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

ഫെഡറൽ ബാങ്കിന്‍റെ പോട്ട ശാഖയിൽ കവർച്ച നടന്ന് 36 മണിക്കൂർ പിന്നിടുമ്പോഴാണ് മോഷ്ടാവിനെ പിടികൂടിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ച പൊലീസ് തൃശൂർ, എറണാകുളം ജില്ലകളിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ക്യാഷ് കൗണ്ടറിലെ ട്രേയിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മോഷ്ടാവ് 15 ലക്ഷം മാത്രമാണ് കവർന്നത്. ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ്, പണവുമായി കടന്നത് എങ്ങോട്ടാണെന്ന് തുടക്കത്തിൽ വ്യക്തമായിരുന്നില്ല. ഇതിനിടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവൽകരിച്ചത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പി​ൻ​വ​ശ​ത്തെ മു​റി​യി​ൽ പോ​കു​ന്ന സ​മ​യം കൃ​ത്യ​മാ​യി കണക്ക് കൂട്ടിയാണിയാൾ മോഷണം നടത്തിയത്. ര​ണ്ട് മു​ത​ൽ 2.30 വ​രെ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യം. ചാ​ല​ക്കു​ടി ന​ഗ​ര​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ന് വേ​റെ​യും ര​ണ്ട് ശാ​ഖ​ക​ളു​ള്ള​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക് അ​ത്ര​യൊ​ന്നും പോ​ട്ട ബ്രാ​ഞ്ചി​ൽ ഉ​ണ്ടാ​വാ​റി​ല്ല. ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് പ്യൂ​ൺ അ​ല്ലാ​തെ ബാ​ങ്കി​ന​ക​ത്ത് ആ​രു​മു​ണ്ടാ​വി​ല്ലെ​ന്നും മോ​ഷ്ടാ​വ് മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു​വെന്ന് വേണം കരുതാൻ.

ക​വ​ർ​ച്ച​ക്ക് മ​റ്റാ​രെ​യും കൂ​ട്ടാ​തെ​യാ​ണ് ഇ​യാ​ളെ​ത്തി​യ​ത്. ആ​രു​ടെ​യും ചോ​ര ചി​ന്താ​തെ​യാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ര​ക്ഷ​പ്പെ​ടാ​ൻ മി​ക​ച്ച ഒ​രാ​യു​ധം പോ​ലും ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നില്ല. വെ​റും ഒ​രു ക​റി​ക്ക​ത്തി കാ​ട്ടി ഭ​യ​പ്പെ​ടു​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ബാ​ങ്കി​ന്റെ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടായിരുന്നു. നാ​ല് കാ​മ​റ​ക​ളി​ൽ നി​ന്നാ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ കി​ട്ടി​യ​ത്. ഒ​ന്ന് മോ​ഷ്ടാ​വ് ബാ​ങ്കി​നു പു​റ​ത്ത് വ​രു​ന്ന രം​ഗ​മാ​ണ്. മ​റ്റൊ​ന്ന് ജീ​വ​ന​ക്കാ​ര​നെ മു​റി​യി​ലാ​ക്കു​ന്ന​താ​ണ്. പി​ന്നീ​ട് പ​ണ​മെ​ടു​ത്ത ശേ​ഷം ര​ക്ഷ​പ്പെ​ടു​ന്ന​തും. ഇ​തി​ൽ ഒ​ന്നി​ലും മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കുമായിരുന്നില്ല.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേകാലോടെയാണ് ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടന്നത്. സ്കൂട്ടറിലെത്തിയ അക്രമി ബാങ്കിനുള്ളിലേക്ക് കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് കൗണ്ടറിൽ പ്രവേശിച്ച് പണവുമായി സ്ഥലംകാലിയാക്കിയത്. കൗണ്ടറിലെ വലിപ്പിൽനിന്ന് പണമെടുത്ത് ബാഗിൽ നിറക്കാനും പുറത്തേക്ക് പോകാനും ഏതാനും സെക്കൻഡുകൾ മാത്രമാണ് വേണ്ടിവന്നത്. സംഭവസമയത്ത് ബാങ്കിലുണ്ടായിരുന്നത് എട്ട് ജീവനക്കാരാണെന്നാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chalakudy bank robbery Suspect arrested, a Malayali
Next Story