Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉദയഭാനുവിനെ തെളിവെടുപ്പിന് എത്തിച്ചു
text_fieldsbookmark_border
കൊല്ലങ്കോട്(പാലക്കാട്): ചാലക്കുടി രാജീവ് കൊലപാതക കേസ് പ്രതി അഡ്വ. സി.പി. ഉദയഭാനുവിനെ മുതലമടയിൽ തെളിവെടുപ്പിന് എത്തിച്ചു. ചെമ്മണാമ്പതി അണ്ണാ നഗറിനടുത്തുള്ള അരശ്മലക്കാട്ടിലാണ് തെളിവെടുത്തത്. ആലത്തൂർ ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഉദയഭാനുവിനെ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരക്ക് അരശ്മലക്കാട്ടിലെത്തിച്ചത്.
മുകുന്ദപുരം സ്വദേശികളായ മേരി വിജയൻ, രോഹിത് തോമസ് എന്നിവരുടെ മാവിൻ തോട്ടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. 40 മിനിറ്റ് തെളിവെടുപ്പ് നടത്തിയ സംഘം രണ്ടരയോടെ തിരിച്ചു. പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സുധീരനും സംഘവും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story