രാജീവ് വധം: കുറ്റം ചെയ്തിട്ടില്ലെന്ന് ഉദയഭാനു
text_fieldsതിരുവനന്തപുരം: ചാലക്കുടിയിൽ ഭൂമിയിടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഭിഭാഷകൻ അഡ്വ. സി.പി ഉദയഭാനു കുറ്റം നിഷേധിച്ചു. രാജീവിനെ കൊലെപ്പടുത്താൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉദയഭാനു പറഞ്ഞു. ആദ്യ നാല് പ്രതികൾക്ക് പറ്റിയ കൈയബദ്ധമാണ് കൊലപാതകമെന്നും ഉദയഭാനു ആരോപിച്ചു.
നഷ്ടമായ തെൻറ പണം തിരികെ ലഭിക്കാൻ രാജീവിെൻറ സ്വത്ത് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. അതിനായി രാജീവിനെ ബന്ദിയാക്കാൻ ആവശ്യെപ്പട്ടിരുന്നു. ബന്ദിയാക്കാൻ ഏൽപ്പിച്ചവരാണ് കൊലപാതകം നടത്തിയത്. പ്രതികളായ ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും ഉദയഭാനു പൊലീസിന് മൊഴി നൽകി. പ്രതിയായ ജോണി തെൻറ കക്ഷിയാണ്. ജോണിക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പറഞ്ഞു.
കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സഹോദരെൻറ വീട്ടില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് തൃശൂർ ഡിവൈ.എസ്.പി ഷംസുദ്ദീെൻറ നേതൃത്വത്തിലുള്ള സംഘം ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഏഴാം പ്രതിയായ ഉദയഭാനുവിെൻറ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഉദയഭാനുവിനെ ഇന്ന് ൈവകീട്ട് കോടതിയിൽ ഹാജരാക്കും.
സെപ്റ്റംബർ 29നാണ് നെടുമ്പാശ്ശേരി നായത്തോട് സ്വദേശി വി.എ. രാജീവ് കൊല്ലപ്പെട്ടത്. രാജീവ് ഇടനിലക്കാരനായി നിന്ന് ഭൂമി വാങ്ങാൻ ഉദയഭാനുവുമായി കരാർ ഉണ്ടാക്കി മുൻകൂർ തുക നൽകിയെങ്കിലും ഇടപാട് നടന്നിരുന്നില്ല. തുക തിരിച്ച് ചോദിച്ചതോടെ രാജീവും ഉദയഭാനുവും ശത്രുക്കളാവുകയായിരുന്നു. അഞ്ചാം പ്രതി ചക്കര ജോണിക്ക് രാജീവിനോട് നേരത്തെ ശത്രുതയുണ്ടായിരുന്നു. രാജീവുമായുള്ള സൗഹൃദം തകർന്നതോടെ ഉദയഭാനു പകവീട്ടാൻ ചക്കര ജോണിയുമായി ചേർന്നെന്നാണ് പ്രോസിക്യൂഷൻ വാദം. പണം തിരികെ കിട്ടാൻ തട്ടിക്കൊണ്ടുപോയി മർദിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടുവിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
