മേളപ്രമാണി ചക്കംകുളം അപ്പുകുട്ടൻ മാരാർ അന്തരിച്ചു
text_fieldsതൃശൂർ:മേളപ്രമാണി ചക്കംകുളം അപ്പുകുട്ടൻ മാരാർ (91) അന്തരിച്ചു. ചക്കംകുളം അപ്പുമാരാരുടെ സഹോദരനാണ്. പെരുവനം ആറാട്ടുപുഴ പൂരം, തൃശൂർ പൂരത്തിനുൾപ്പെടെ പങ്കെടുത്തിട്ടുണ്ട്.
ചക്കംകുളം ശാസ്താവിൻെറ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ അടിയന്തരക്കാരൻ ആണ്. അച്ഛൻ പണ്ടാരത്തിൽ നാരായണ മാരാരിൽ നിന്നുമാണ് വാദ്യകലയുടെ ആദ്യ പാഠങ്ങൾ സ്വായത്തമാക്കിയത്. പിന്നീട് അമ്മാവനിൽ നിന്നും ജ്യേഷ്ഠ സഹോദരൻ ചക്കംകുളം അപ്പുമാരാരിൽ നിന്നും കൂടുതൽ പരിശീലനം നേടി.
ഉത്സവ വേദികളിൽ ചക്കംകുളം സഹോദരൻമാരുടെ മേളമുണ്ടെന്ന് അറിഞ്ഞാൽ മേളാസ്വാദകരുടെ ഒഴുക്കിൻെറകാലമുണ്ടായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിേൻറതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലോർ ചക്കംകുളങ്ങര മാരാത്ത് വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. അവിവാഹിതനാണ്. പരേതരായ ലക്ഷ്മിക്കുട്ടി മാരസ്യാർ, ഇട്ടുന്നൂലി മാരസ്യാർ എന്നിവരാണ് മറ്റു സഹോദരങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
