ചക്കമല ഷാനവാസിനെ കയ്യേറ്റം ചെയ്ത സംഭവം: കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: വെൽഫെയർ പാർട്ടി വാമനപുരം മണ്ഡലം സെക്രട്ടറി ചക്കമല ഷാനവാസിനെ തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിന് സമീപത്ത് വെച്ച് കയ്യേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്‍റ് അഷ്റഫ് കല്ലറ പറഞ്ഞു.
സി.പി.എം - എസ്.ഡി.പി.ഐ പ്രവർത്തകരാണ് മർദ്ദനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പാങ്ങോട് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഇരു പാർട്ടികളുടെയും പരാജയഭീതി മൂലമാണ് സ്ഥാനാർഥി കൂടിയായ ചക്കരമല ഷാനവാസിന് നേരെ അക്രമം അഴിച്ചുവിട്ടത്.
പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കര വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന ചക്കമല ഷാനവാസിനെ പൊലീസ് സാന്നിധ്യത്തിലാണ് സി.പി.എം പ്രവർത്തകർ മർദ്ദിച്ചത്. അക്രമി സംഘം വെൽഫെയർ പാർട്ടി വാമനപുരം മണ്ഡലം പ്രസിഡന്‍റ് ഷബീർ പാലോടിന്‍റെ വാഹനം തടയുകയും കേടുവരുത്തുകയും ചെയ്തു. അക്രമം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ചക്കമല ഷാനവാസിൻ്റെ കുടുംബത്തെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു.
സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാനവാസിനെ ഭരതന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പ്രസിഡന്‍റ് അഷ്റഫ് കല്ലറ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

