Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ഒാഫീസ്​...

സി.പി.എം ഒാഫീസ്​ റെയ്​ഡ്​: ചൈത്രക്കെതിരായ പരാതിയിൽ ​െഎ.ജി നാളെ റിപ്പോർട്ട്​ സമർപ്പിക്കും

text_fields
bookmark_border
സി.പി.എം ഒാഫീസ്​ റെയ്​ഡ്​: ചൈത്രക്കെതിരായ പരാതിയിൽ ​െഎ.ജി നാളെ റിപ്പോർട്ട്​ സമർപ്പിക്കും
cancel

തിരുവനന്തപുരം: ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരായ സി.പി.എം ജില്ലാ കമ്മിറ്റിയുടെ പരാതിയിൽ ​െഎ.ജി മനോജ്​ എബ്രഹാം നാളെ റി​േപാർട്ട്​ സമർപ്പിക്കും. ചൈത്രയുടെ സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസ്​ പരിശോധനയുമായി ബന്ധപ്പെട്ടായിരു ന്നു അന്വേഷണം. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ റൈഡിന്​ ശേഷം ചൈത്രക്കെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രി ക്കും പരാതി നൽകിയിരുന്നു.

തുടക്കത്തിൽ ഡി.ജി.പി തിരുവനന്തപുരം സിറ്റി പൊലീസ്​ കമീഷ്​ണർ എസ്​. സുരേന്ദ്രനോട് ​ സംഭവത്തെ കുറിച്ച്​ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥൻ കുറച്ച്​ ഗൗരവമായി റെയ്​ഡിനെ കുറിച്ച്​ അന്വേഷിക്കണമെന്ന്​ മുഖ്യമന്ത്രി അറിയിച്ചതിനെ തുടർന്ന്​ ഇപ്പോൾ ​െഎ.ജിയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി മനോജ്​ എബ്രഹാമിലേക്ക്​ അന്വേഷണ ചുമതല എത്തുകയായിരുന്നു.

ചൈത്ര തെരേസ ജോണി​​​െൻറ വിശദീകരണം ഇപ്പോൾ തന്നെ ​എ.ഡി.ജി.പി മനോജ്​ എബ്രഹാമിനും സിറ്റി പൊലീസ്​ കമീഷ്​ണർക്കും ലഭിച്ചിട്ടുണ്ട്​. മെഡിക്കൽ കോളജ്​ സ്​റ്റേഷൻ ആക്രമിച്ച പ്രതികൾ സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിൽ ഒളിവിൽ കഴിയുന്നുണ്ട്​ എന്ന വ്യക്തമായ വിവരത്തി​​​െൻറ അടിസ്ഥാനത്തിലാണ്​ പരിശോധന നടത്തിയത്​ എന്ന നിലപാടിൽ തന്നെയാണ്​ ചൈത്രയുള്ളത്​.

പരിശോധനയിൽ ചില ലോക്കൽ ഉദ്യോഗസ്ഥരുണ്ടായിരുന്നതായി ചൈത്ര അറിയിച്ചു. ഇതേകുറിച്ച്​ സ്​പെഷ്യൽ ബ്രാഞ്ചി​​​െൻറ റിപ്പോർട്ടുമുണ്ടായിരുന്നുവെന്നും അവർ വിശദീകരണം നൽകി. പരിശോധനക്കിടെ മറ്റ്​ തരത്തിലുള്ള പ്രശ്​നങ്ങളൊന്നുമുണ്ടായില്ല. ചില മുറികൾ പരിശോധിക്കുക മാത്രമാണുണ്ടായത്​. എന്നാൽ പരിശോധനയിൽ ആരെയും പിടികൂടാനോ മറ്റ്​ തെളിവുകൾ ലഭ്യമാക്കാനോ സാധ്യമാകാതെ വന്നതോടെയാണ്​ അവർക്കെതിരെ വലിയ വിമർശനം ഉയർന്നത്​.

പരി​േശാധനയുടെ വിവരങ്ങൾ ചോർത്തി നൽകി എന്ന ആരോപണം കൂടി ഇവിടെ നിലനിൽക്കുന്നുണ്ട്​. ഇതുസംബന്ധിച്ച്​ സ്​പെഷ്യൽ ബ്രാഞ്ച്​ വേറെ അന്വേഷണം നടത്തുന്നുണ്ട്​. എന്നാൽ നിലവിൽ ഡി.സി.പിയുടെ പരി​േശാധനയുമായി ബന്ധപ്പെട്ടാണ്​ പരാതിയുയർന്നിരിക്കുന്നത്​. ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ച്​ കടുത്ത നടപടികളൊന്നും ചൈത്രക്കെതിരെ സ്വീകരിക്കില്ല എന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscpm officeChaitra Teresa John
News Summary - chaitra teresa cpim office raid case-kerala news
Next Story