കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷരും ഉപാധ്യക്ഷരും ഇന്ന്
text_fieldsതിരുവനന്തപുരം: ആറ് കോർപറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷരെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. േമയർമാർ, മുനിസിപ്പൽ അധ്യക്ഷൻ എന്നിവരെ രാവിലെ 11നാണ് തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി മേയർ, മുനിസിപ്പൽ ഉപാധ്യക്ഷരെ ഉച്ചക്ക് ശേഷം രണ്ടിനും തെരഞ്ഞെടുക്കും. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ക്രമീകരണം ഏർപ്പെടുത്തി.
ഗ്രാമപഞ്ചായത്തുകൾ ബ്ലോക്കുകൾ, ജില്ല പഞ്ചായത്തുകൾ എന്നിവയിലെ അധ്യക്ഷ-ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് 30നാണ്. 86 മുനിസിപ്പാലിറ്റികളിൽ 19ൽ ഇടതുമുന്നണിക്കും 22ൽ യു.ഡി.എഫിനും രണ്ടിൽ എൻ.ഡി.എക്കും വ്യക്തമായ ഭൂരിപക്ഷമുണ്ട്. 43 എണ്ണത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

