Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീധനനിരോധന...

സ്​ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന്​ വനിതകമ്മീഷൻ അധ്യക്ഷ

text_fields
bookmark_border
സ്​ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന്​ വനിതകമ്മീഷൻ അധ്യക്ഷ
cancel

തിരുവനന്തപുരം: സ്​ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി വനിതകമ്മീഷൻ അധ്യക്ഷ പി.സതീദേവി. പെൺകുട്ടികൾക്ക്​ നൽകുന്ന പാരിതോഷികമെന്ന പേരിലാണ്​ ഇപ്പോൾ സ്​ത്രീധനം നൽകുന്നത്​. അതുകൊണ്ട്​ പലപ്പോഴും ഇത്​ സ്​ത്രീധനനിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ടാണ്​ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന്​ വനിതകമ്മീഷൻ അധ്യക്ഷ പറഞ്ഞു.

പെൺകുട്ടികൾക്ക്​ നൽകുന്ന പാരിതോഷികത്തിന്​ പരിധി നിശ്​ചയിക്കണം. സ്​ത്രീധനപീഡന പരാതികളിൽ നടപടികൾ കാര്യക്ഷമമാകണം. ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്തുനിന്ന്​ ജാഗ്രതയോടെയുള്ള ഇടപെടൽ വേണം. നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച കാണിക്കരുതെന്നും അവർ പറഞ്ഞു.

വീഴ്ച വരുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം. സി.ഐ സുധീറിനെക്കുറിച്ച്​ മുമ്പും പരാതി ഉയർന്നിരുന്നു. സി.ഐക്കെതിരെയുള്ള പരാതികളിൽ പരിശോധന നടത്തണമെന്നും വനിത കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

അതേസമയം, നിയമവിദ്യാർഥിനി മൂഫിയ പർവീണിന്‍റെ ആത്​മഹത്യയുമായി ബന്ധപ്പെട്ട കേസിൽ തെറ്റ്​ ചെയ്​തവർക്കൊപ്പം സർക്കാറുണ്ടാവില്ലെന്ന്​ വ്യവസായ മന്ത്രി പി.രാജീവ്​ പറഞ്ഞു. നടപടിക്രമം പൂർത്തിയാകുന്നതനുസരിച്ച്​ കേസിൽ കൂടുതൽ ശക്​തമായ ഇടപെടലുകളുണ്ടാവുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.

ആലുവയിലെ മൂഫിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു പി.രാജീവ്​. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ മൂഫിയയുടെ പിതാവുമായി സംസാരിച്ചു. കേസിൽ കർശന നടപടി ഉണ്ടാവുമെന്ന്​ മുഖ്യമന്ത്രി ഉറപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women commision
News Summary - Chairperson of the Women's Commission wants change in the Dowry Prohibition Act
Next Story