Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.​ജെ.​പി​യെ...

ബി.​ജെ.​പി​യെ പി​ന്തു​ണ​ച്ച ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കൂറുമാറി സി.പി.എമ്മിനോടൊപ്പം

text_fields
bookmark_border
ബി.​ജെ.​പി​യെ പി​ന്തു​ണ​ച്ച ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കൂറുമാറി സി.പി.എമ്മിനോടൊപ്പം
cancel
camera_alt

അ​ഡ്വ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​നെ എ​ൽ.​ഡി.​എ​ഫ്.​പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ല​സി​ത നാ​യ​ർ സ്വീ​ക​രി​ക്കു​ന്നു.

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ബി.​ജെ.​പി​യെ പി​ന്തു​ണ​ച്ച സ്വ​ത​ന്ത്ര അം​ഗ​വും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ സി.​പി.​എ​മ്മി​നോ​ടൊ​പ്പം ചേ​ർ​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ കൗ​ൺ​സി​ൽ യോ​ഗം ആ​രം​ഭി​ച്ച ഉ​ട​ൻ പ്ര​തി​പ​ക്ഷ ബ​ഹ​ളം തു​ട​ങ്ങു​ക​യും കൗ​ൺ​സി​ൽ ബ​ഹി​ഷ്ക​രി​ച്ച് എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

തൊ​ട്ടു​പി​ന്നാ​ലെ കൗ​ൺ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് എ​ൽ.​ഡി.​എ​ഫ് സ​മ​ര​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി എ​ത്തു​ക​യും എ​ൽ.​ഡി.​എ​ഫി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സു​ശീ​ല സ​ന്തോ​ഷ് രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി സ്വ​ത​ന്ത്ര​ൻ കൂ​റ് മാ​റി​യ​തോ​ടെ പ്ര​തി​പ​ക്ഷ സ​മ​ര​ത്തി​ന് ആ​വേ​ശ​മാ​യി. അ​ഡ്വ. രാ​ധാ​കൃ​ഷ്ണ​നെ സ്വീ​ക​രി​ച്ച് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും കൗ​ൺ​സി​ല​ർ​മാ​രും ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalam municipalityCPMBJPChairman of Standing Committee
News Summary - Chairman of Standing Committee on Health, who supported BJP, defected to CPM
Next Story