Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള വർമ കോളജ്​...

കേരള വർമ കോളജ്​ ചെയർമാൻ ചുമതലയേൽക്കുന്നത്​​ അന്തിമ വിധിക്ക്​ വിധേയം -ഹൈകോടതി

text_fields
bookmark_border
Kerala Varma collage election
cancel

കൊച്ചി: തൃശൂർ കേരളവർമ കോളജ്​ യൂനിയൻ ചെയർമാൻ ചുമതലയേൽക്കുന്നത്​ ഇതുമായി ബന്ധപ്പെട്ട ഹരജിയിലെ അന്തിമ വിധിക്ക്​ വിധേയമായിരിക്കുമെന്ന്​ ഹൈകോടതി. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടായെന്നും ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ‘എണ്ണിത്തോൽപിക്കലിന്’ ഇരയായെന്ന് ആരോപിക്കപ്പെടുന്ന കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ്​ ടി.ആർ. രവി ഇക്കാര്യം വ്യക്തമാക്കിയത്.

ചെയർമാൻ ചുമതലയേൽക്കുന്നത്​ തടയണമെന്ന ഹരജിക്കാരന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല. മത്സരഫലം അട്ടിമറിച്ചതി​ന്​ തെളിവുണ്ടോയെന്ന്​ വാദത്തിനി​ടെ കോടതി ആരാഞ്ഞു. തുടർന്ന്​, ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ വരണാധികാരിക്ക്​ നിർദേശം നൽകിയ കോടതി, ഹരജി നവംബർ ഒമ്പതിന്​ വീണ്ടും പരിഗണിക്കാൻ മാറ്റി.

നവംബർ ഒന്നിന്​ നടന്ന തെരഞ്ഞെടുപ്പിൽ താൻ ഒരു വോട്ടിന് വിജയിച്ചു എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർസ്ഥാനാർഥി എസ്.എഫ്.ഐയുടെ കെ.എസ്. അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നാരോപിച്ചാണ് ഹരജി. ബാലറ്റലടക്കം കേടുവരുത്തിയ സാഹചര്യത്തിലാണ്​ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ബാലറ്റ്​ കേടുവരുത്തിയതിന്​ തെളിവുണ്ടോയെന്ന് ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു.

കോളജ് മാനേജറെന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ ആവശ്യപ്പെട്ടതിനാലാണ് വീണ്ടും വോട്ടെണ്ണിയതെന്ന്​ പ്രിൻസിപ്പൽ പറഞ്ഞെന്നും പുറമെ നിന്നുള്ള ഇടപെടൽ നിയമപരമല്ലെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ വാദിച്ചു. മാനേജറെയും പ്രിൻസിപ്പലിനെയും കേൾക്കാതെ ഈ വാദം സ്വീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഹരജിക്കാരൻ നൽകിയ കണക്കുകൾ പരിശോധിച്ചാൽ പോൾ ചെയ്തതും സ്ഥാനാർഥികൾക്ക്​ ലഭിച്ചതുമായ വോട്ടുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടിയപ്പോൾ കണക്കുകൾ കോളജിൽനിന്ന് നൽകുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ച കണക്കുകളാണ് നൽകിയതെന്നും കുഴൽനാടൻ വിശദീകരിച്ചു. റീകൗണ്ടിങ്​ നടത്തിയതിൽ അപാകതയില്ലെന്നും ഒരു വോട്ടിന്‍റെയൊക്കെ ഭൂരിപക്ഷമാണെങ്കിൽ വീണ്ടും വോട്ടെണ്ണുന്ന കാര്യത്തിൽ റിട്ടേണിങ്​ ഓഫിസർക്ക് തീരുമാനമെടുക്കാമെന്നും കാലിക്കറ്റ് സർവകലാശാല വ്യക്തമാക്കി.

അതേസമയം, ആർക്കാണ് ഒരു വോട്ടു കൂടുതൽ കിട്ടിയതെന്ന കോടതിയുടെ ചോദ്യത്തിന്​ സർവകലാശാല അധ്യാപകൻ വ്യക്തമായ മറുപടി നൽകിയില്ല. അർധരാത്രിയോടെയാണ് റീകൗണ്ടിങ്​ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചത്​. ഇതിനിടെ രണ്ടു തവണ വൈദ്യുതി തടസ്സപ്പെട്ടു. ഇതിനിടെയാണ്​ കൃത്രിമം നടന്നതെന്ന്​ ഹരജിക്കാരൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Varma CollegeHigh Court
News Summary - Chairman of Kerala Varma College taking charge is subject to final verdict - High Court
Next Story