മാല കവര്‍ച്ച: പ്രവാസിയെ അറസ്റ്റ് ചെയ്ത കേസിൽ യഥാര്‍ഥ പ്രതി പിടിയില്‍
text_fieldsകണ്ണൂര്‍: യുവതിയുടെ മാല കവർന്ന കേസിൽ ചക്കരക്കല്ല് പൊലീസ് നിരപരാധിയായ പ്രവാസിയെ അറസ്റ്റ് ചെയ്ത സംഭവത്തിെല യഥാർഥ പ്രതി പിടിയിൽ. മാഹി അഴിയൂര്‍ കോറോത്ത് റോഡിലെ ശരത്ത് വത്സരാജിനെയാണ് (45) കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ കോഴിക്കോട് സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന പ്രതിയെ കോടതിയുടെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും കവർച്ച നടത്തിയ ദിവസം ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കണ്ടെടുത്തു.
സി.സി.ടി.വി കാമറ ഒാൺലൈൻ ബിസിനസിൽ പങ്കാളികളാക്കാമെന്ന് വാഗ്ദാനം ചെയ്ത് വടകര, മുക്കം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്ന് പലരിൽ നിന്നും പണം വാങ്ങി വഞ്ചിച്ച കേസിൽ പെരിന്തൽമണ്ണ കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. കോടതിയിൽ നിന്ന് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും വിശദമായ പരിശോധനയിലാണ് ഇയാളാണ് യഥാർഥ പ്രതിയെന്ന് കെണ്ടത്തിയത്.
ചോദ്യം െചയ്യലിൽ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. പ്രതി നൽകിയ വിവരത്തെ തുടർന്ന് ആഭരണം തലശ്ശേരിയിലെ കടയിൽനിന്നും സ്കൂട്ടർ മാഹിയിലെ സുഹൃത്തിെൻറ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തു. സുഹൃത്തില്‍നിന്നും തൽക്കാലത്തേക്ക് വാങ്ങിയതായിരുന്നു സ്കൂട്ടര്‍. കോഴിക്കോട്ട് അധ്യാപികയുടെയും വടകര എടച്ചേരിയിൽ വീട്ടമ്മയുടെയും മാല കവർന്നത് താനാണെന്ന് പ്രതി മൊഴി നൽകി.
ജൂലൈ അഞ്ചിനാണ് ചക്കരക്കല്ല് ചോരക്കുളത്തെ വീട്ടമ്മയായ രാഖിയുടെ അഞ്ചര പവൻ സ്വര്‍ണമാല കവർച്ച ചെയ്തത്. സി.സി.ടി.വി ദൃശ്യത്തില്‍ രൂപസാദൃശ്യം ഉണ്ടായിരുന്ന കതിരൂർ പുേല്യാെട്ട താജുദ്ദീനെയാണ് ചക്കരക്കല്ല് എസ്.ഐ ബിജു ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 54 ദിവസം താജുദ്ദീന് ജയിലില്‍ കഴിയേണ്ടിവന്നു. താന്‍ നിരപരാധിയാണെന്നും ആളുമാറി അറസ്റ്റ് ചെയ്തതാണെന്നുംകാണിച്ച് താജുദ്ദീന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടർന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
