വയോധികയുടെ മാല കവർന്ന സംഭവം: അമ്മയും മകളും അറസ്റ്റിൽ
text_fieldsകൊച്ചി: താന്നിക്കലിൽ 84കാരിയുടെ ഒന്നരപ്പവൻ മാല കവർന്ന കേസിൽ അമ്മയും മകളും പിടിയിൽ. നോർത്ത് പറവൂർ പെരുവാരം അറക് കപ്പറമ്പിൽ വീട്ടിൽ ജിജി (55), മകൾ വിസ്മയ (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പകൽ സഹായം അഭ്യർഥിെച്ചത്തിയ ഇവർക്ക് ജനലിൽകൂടി ഒരു മുണ്ട് നൽകുന്നതിനിടെ കൈയിട്ട് വയോധികയുടെ കഴുത്തിൽനിന്ന് മാല കവർന്ന് അതുവഴി വന്ന കാറിന് കൈകാണിച്ച് രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച രാവിലെ 9.45ഓടെ പറവൂരിലെ വീട്ടിലെത്തിയാണ് എളമക്കര പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മകൾക്ക് അസുഖമാണെന്നും സഹായിക്കണമെന്നും പറഞ്ഞ് വീടുകൾ കയറിയിറങ്ങുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ളതുപോലെ വിസ്മയ സംസാരിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ, പെൺകുട്ടിക്ക് ഇത്തരത്തിലുള്ള യാതൊരു അസുഖങ്ങളുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പത്രങ്ങളിൽ വാർത്ത വന്നതോടെ ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് മാല നഷ്ടപ്പെട്ട വയോധിക പ്രതികളെ തിരിച്ചറിയുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എളമക്കര സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ടി. ബിജോയ്, എസ്.ഐ പ്രേംകുമാർ, എ.എസ്.ഐ രഘുനന്ദൻ, രാകേഷ്, ഡബ്ല്യു.സി.പി.ഒ ബീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
