Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡെലിവറി ബോയ് ചമഞ്ഞെത്തി യുവതിയുടെ മാല കവര്‍ന്നു
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: ഡെലിവറി ബോയ് ചമഞ്ഞ് വീട്ടില്‍ കയറി യുവതിയുടെ മാല കവര്‍ന്നു. കൂവപ്പള്ളി ആലമ്പരപ്പ് അജിത്തിെൻറ ഭാര്യ ഊര്‍മിളയുടെ (23) മാലയാണ് കവര്‍ന്നത്.
തോളിൽ ഡെലിവറി ബാഗ് തൂക്കിയെത്തിയ യുവാവ് ഒരു ഓൺലൈൻ കമ്പനിയിൽനിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വീട്ടിൽ കയറിയത്. തോളില്‍ ബാഗുണ്ടായിരുന്നതിനാൽ യുവതിക്ക് സംശയം തോന്നിയില്ല.
മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ യുവതി തടഞ്ഞെങ്കിലും മുഖത്തിടിച്ച് വീഴ്ത്തിയശേഷം കടന്നുകളയുകയായിരുന്നു. രണ്ടുപേരാണ് എത്തിയതെന്ന് പിന്നീട് യുവതി പൊലീസിന് മൊഴിനല്‍കി.
മോഷ്ടാവിെൻറ പിന്നാലെ ഓടിയപ്പോള്‍ റോഡില്‍ മറ്റൊരാള്‍ ബൈക്കില്‍ കാത്തുനില്പുണ്ടായിരുെന്നന്ന് യുവതി പറഞ്ഞു. നഷ്ടമായ മാല മുക്കുപണ്ടമാണെന്നും താലി സ്വര്ണമായിരുെന്നന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
Next Story

