Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചു; ദൃശ്യം സി.സി.ടി.വിയിൽ

text_fields
bookmark_border
ബൈക്കിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചു; ദൃശ്യം സി.സി.ടി.വിയിൽ
cancel

തിരുവല്ല: തിരുവല്ലയിലെ പൊടിയാടിയിൽ ബൈക്കിൽ എത്തിയ യുവാവ് വയോധികയുടെ മൂന്നേകാൽ പവൻ സ്വർണമാല പൊട്ടിച്ചുകടന്നു. പൊടിയാടി പായിക്കാട്ട് വീട്ടിൽ വിജയമ്മ(67)യുടെ മാലയാണ് കവർന്നത്.

പൊടിയാടി - പെരിങ്ങര കൃഷ്ണ പാദം റോഡിലെ പുതുശ്ശേരി പടിക്ക് സമീപം വ്യാഴാഴ്ച ഉച്ച ഒന്നരയോടെ ആയിരുന്നു സംഭവം. പൊടിയാടി ഭാഗത്തു നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിജയമ്മയുടെ പിന്നാലെ ബൈക്കിൽ എത്തിയ ആൾ മാല പൊട്ടിച്ചു കടക്കുകയായിരുന്നു.

ഇവരു​ടെ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു. സംഭവ സ്ഥലത്തിന് സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നും ബൈക്കിൽ സഞ്ചരിക്കുന്ന പ്രതിയുടെ ദൃശ്യം ലഭ്യമായെന്നും അന്വേഷണം ഊർജിതമാക്കിയതായും എസ്.ഐ കവിരാജ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chain-snatcher thiruvalla
Next Story