ചാക്കോ വധക്കേസിലെ പ്രതി ഭാസ്കരപിള്ളക്ക് ചാക്കോയുടെ ഭാര്യയുടെ മാപ്പ്
text_fieldsചെങ്ങന്നൂർ: കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസിലെ പ്രധാന പ്രതി സുകുമാരകുറുപ്പിെൻറ ബന്ധുവും മറ്റൊരു പ്രതിയുമായ ഭാസ്കരപിള്ളക്ക് ചാക്കോയുടെ ഭാര്യ ശാന്തമ്മ മാപ്പ് നൽകി. സംഭവം നടന്ന് 34 വർഷത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരം 5.45ന് ചെങ്ങന്നൂർ മലങ്കര കാതോലിക്ക പള്ളി മേടയിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിെൻറ ഭാര്യാസഹോദരി ഭർത്താവാണ് ഭാസ്കരപിള്ള. ചാക്കോ വധക്കേസിൽ ജീവപര്യന്ത്യം ശിക്ഷ അനുഭവിച്ച പ്രതിയാണ്. ചാക്കോയുടെ ഭാര്യക്കൊപ്പം സഹോദരന്മാരായ ജോൺസൺ, ആൻറണി, സാജൻ എന്നിവരും എത്തിയിരുന്നു. അവരും ഭാസ്കരപിള്ളക്ക് മാപ്പ് നൽകി. ‘കർത്താവ് നിങ്ങൾക്ക് മാപ്പ് നൽകും’. അതുകേട്ട് പാപഭാരം കൊണ്ട് കണ്ണുകൾ നിറഞ്ഞു.
അന്നത്തെ സാഹചര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് താൻ അറിഞ്ഞിരുന്നില്ല. അറിയാതെ പെട്ടുപോയതാണ്. കൊലപാതകമാണ് ലക്ഷ്യമെന്ന് അറിഞ്ഞിരുന്നില്ല -അയാൾ പറഞ്ഞു. ജയിലിൽനിന്നും ഇറങ്ങിയശേഷം വന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, പ്രതികരണം ഒാർത്ത് ഭയപ്പെട്ടു. കൂടിക്കാഴ്ചക്ക് സമ്മതമാണെന്ന ശാന്തമ്മയുടെ ആഗ്രഹം അറിഞ്ഞാണ് എത്തിയത്.
1984 ജനുവരി 22നാണ് ഫിലിം റെപ്രസേൻററ്റീവായ ചാക്കോയെ ദേശീയപാതയിൽ കരുവാറ്റ ഭാഗത്തുനിന്ന് കാറിൽ കയറ്റി കൊല്ലകടവ് പൈനുംമൂടിന് സമീപം കൊലപ്പെടുത്തി വിജനമായ പാടത്ത് തള്ളിയത്. മൃതദേഹം കാറിലിട്ട് കത്തിച്ച് തള്ളുകയായിരുന്നു. ഗൾഫിലായിരുന്ന സുകുമാരകുറുപ്പ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തെൻറ രൂപസാദൃശ്യമുള്ളയാളെ കൊലപ്പെടുത്തുകയായിരുന്നു. സുകുമാരകുറുപ്പിനെ ഇതുവരെ കെണ്ടത്താൻ കഴിഞ്ഞിട്ടില്ല. മറ്റുപ്രതികൾ ശിക്ഷ അനുഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
