സി.എച്ച് ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാവ് -അഡ്വ. വി.കെ. ബീരാൻ
text_fieldsതലശ്ശേരി മുസ്‍ലിം അസോസിയേഷൻ സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം മുൻ അഡീഷണൽ അഡ്വ. ജനറൽ വി.കെ. ബീരാൻ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി: ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കടന്നുപോയ വഴികളിൽ പ്രകാശം പരത്തിയ നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് മുൻ അഡീഷണൽ അഡ്വ. ജനറൽ വി.കെ. ബീരാൻ അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്ര പ്രതിബദ്ധതയോടെ ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിൽ സി.എച്ച് നടത്തിയ പോരാട്ടം ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിൽ സംഭവബഹുലമാണെന്ന് അദ്ദേഹം പറഞ്ഞു.
തലശ്ശേരി മുസ്‍ലിം അസോസിയേഷൻ സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കേരളീയ വിദ്യാഭ്യാസ നവോത്ഥാനത്തിന്‍റെ ഏഴര പതിറ്റാണ്ട്’ എന്ന വിഷയം പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് മുൻ അഡീഷണൽ ഡയറക്ടർ പി.എ. റഷീദ് അവതരിപ്പിച്ചു.
പ്രസിഡന്‍റ് ഡോ. ടി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. അഡ്വ. ടി.പി. സാജിദ്, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. കെ.എ. ലത്തിഫ്, പി.വി. റഈസ്,
കെ.പി. മുഹമ്മദ് റഫീഖ്, സി.കെ.പി. മുഹമ്മദ് റയീസ്, സി.ഒ.ടി. ഫൈസൽ, എ.പി. റഹീം എന്നിവർ സംസാരിച്ചു. പ്രഫ. എ.പി. സുബൈർ സ്വാഗതവും എ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

