Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എഫ്​. തോമസ്​; ...

സി.എഫ്​. തോമസ്​; പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഓടിയെത്തിയ നേതാവ്​

text_fields
bookmark_border
സി.എഫ്​. തോമസ്​;  പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഓടിയെത്തിയ നേതാവ്​
cancel
camera_alt

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച സി.എഫ്. തോമസ്​ എം.എൽ.എയുടെ മൃതദേഹത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കുന്നു

അടൂർ: കേരള കോൺഗ്രസ്​ മുതിർന്ന നേതാവും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്​. തോമസ് പത്തനംതിട്ട ജില്ലയി​െല പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും മറക്കാനാവാത്ത വ്യക്തിയാണ്​. കോട്ടയം ജില്ലക്കാരനായ എം.എൽ.എ ആയിരുന്നെങ്കിലും പത്തനംതിട്ടയിലെ കേരള കോൺഗ്രസിനും പ്രവർത്തകർക്കും 'സി.എഫ്​ സാർ'എല്ലാ കാര്യത്തിനും ഓടിയെത്തുന്ന നേതാവായിരുന്നു.

കേരള കോൺഗ്രസ്​ സ്ഥാപകാംഗമായ അദ്ദേഹം ജില്ലയിൽ പാർട്ടി കെട്ടി​പ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി പഴയകാല നേതാക്കളും പ്രവർത്തകരും ഓർക്കുന്നു. പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കാൻ കെ.എം. മാണി, സി.എഫിനെയാണ്​ ജില്ലയിലേക്ക്​ നിയോഗിച്ചിരുന്നത്​.

ജില്ല അതിർത്തിയിലെ സ്വന്തംനാട്ടിൽനിന്ന്​ യാത്രയും അദ്ദേഹത്തിന്​ എളുപ്പമായിരുന്നു. പലപ്പോഴും മാണിയുടെ അഭാവത്തിൽ ജില്ലയിലെ പ്രധാന പരിപാടികൾ ഉദ്ഘാടനം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്ന്​ ബസിൽ യാത്രചെയ്ത്​ പൊതുയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആ കാലഘട്ടങ്ങളിൽ കാർ ഇല്ലാതിരുന്ന ചുരുക്കം എം.എൽ.എമാരിൽ ഒരാളായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരായ പൊതുജനങ്ങൾക്ക്​ നേരിട്ട്​ സമീപിക്കാൻ പറ്റുന്ന പ്രവർത്തനശൈലിക്ക്​ ഉടമയായിരു​ന്നെന്ന്​ കേരള കോൺഗ്രസ്-എം സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ്​ ഡോ. വർഗീസ് പേരയിൽ പറഞ്ഞു.

യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി മന്ത്രിയെന്ന നിലയിൽ നിരവധി പുതിയ കർമപദ്ധതിയും തയാറാക്കിയിട്ടുണ്ട്​. പാർട്ടിക്കാർ ശിപാർശ ചെയ്താലും സ്വന്തമായി മനസ്സിലാക്കാതെ ഒരു ഉദ്യോഗസ്ഥ​െൻറ പേരിലും നടപടിയെടുത്തിരുന്നില്ല. രജിസ്ട്രേഷൻ വകുപ്പിൽ വസ്തുക്കളുടെ ക്രയവിക്രയത്തിന് ഫെയർവാല്യൂ നിശ്ചയിച്ചത്​ വലിയ വാർത്തയായിരുന്നു. വസ്തുക്കളുടെ വിൽപന-വാങ്ങൽ രംഗത്ത് അഴിമതി കുറക്കുന്നതിന്​ ഏറെ സഹായിച്ചു. സർക്കാറിന്​ സാമ്പത്തികമായി വരുമാനം വർധിപ്പിക്കാനും അത്​ സഹായകരമായി. അടൂർ വടക്കേടത്ത് കാവിലെ ഗ്രാമവികസന വകുപ്പി​െൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്​ത്​ അദ്ദേഹമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.F. Thomas
News Summary - C.F. Thomas; The leader who ran to resolve disputes in the party
Next Story