സി.എഫ്. തോമസിെൻറ പിന്തുണ ജോസഫ് പക്ഷത്തിന്
text_fieldsതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനും എം.എൽ.എയുമായ സി.എഫ്. തോമസിെൻ റ പിന്തുണ പി.ജെ. ജോസഫ് പക്ഷത്തിന്. പാർട്ടിയുടെ പിളര്‍പ്പില്‍ നിഷ്പക്ഷത പാലിച്ച അദ്ദേഹ ം തിങ്കളാഴ്ച എം.എൽ.എ ഹോസ്റ്റലിൽ പി.ജെ. ജോസഫ് വിളിച്ച യോഗത്തില്‍ പങ്കെടുത്തശേഷമാണ് നിലപാട് വ്യക്തമാക്കിയത്.
അദ്ദേഹത്തെ കൂടാതെ മാണി പക്ഷത്തെ കരുത്തരും മുതിര്‍ന്ന നേതാക്കളുമായ മുന്‍ ഗവ. ചീഫ് വിപ് തോമസ് ഉണ്ണിയാടന്, പാര്‍ട്ടി ഓഫിസ് ചുമതലയുള്ള ജന. സെക്രട്ടറി ജോയി എബ്രഹാം, തിരുവനന്തപുരം ജില്ല പ്രസിഡൻറ് കൊട്ടാരക്കര പൊന്നച്ചന്, കൊല്ലം ജില്ല പ്രസിഡൻറ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള തുടങ്ങിയവരും സംബന്ധിച്ചു.
സി.എഫ്. തോമസ് കൂടി ജോസഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭയില്‍ ജോസഫ് പക്ഷത്തിന് മൂന്ന് എം.എല്‍.എമാരുടെ പിന്തുണയായി. പാർട്ടിക്ക് മൊത്തം അഞ്ച് എം.എൽ.എമാരാണുള്ളത്. മറുപക്ഷത്ത് നിലവില്‍ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും മാത്രമാണുള്ളത്. അതേസമയം, ജോസ് കെ. മാണി ഉൾപ്പെടെ പാർട്ടിയുടെ രണ്ട് എം.പിമാർ ജോസഫ് വിരുദ്ധ ചേരിയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
