Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രത്തിന്റെ റേഷൻ...

കേന്ദ്രത്തിന്റെ റേഷൻ വെട്ടൽ18.33 ലക്ഷം പേരെ ബാധിക്കും

text_fields
bookmark_border
കേന്ദ്രത്തിന്റെ റേഷൻ വെട്ടൽ18.33 ലക്ഷം പേരെ ബാധിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്ത്യോ​ദ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കു​ള്ള (മ​ഞ്ഞ കാ​ര്‍ഡ്) സൗ​ജ​ന്യ റേ​ഷ​ൻ വി​ഹി​തം വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​രാ​യ​വ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​കും. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ കേ​ന്ദ്ര ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (എ.​എ.​വൈ) പ​ദ്ധ​തി​യി​ൽ റേ​ഷ​ൻ വി​ഹി​തം കു​റ​ക്കു​ന്ന​ത്.

മ​ഞ്ഞ കാ​ര്‍ഡു​കാ​ർ​ക്ക്​ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​രി​ഗ​ണി​ക്കാ​തെ ഒ​രു കു​ടും​ബ​ത്തി​ന്​ 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​മാ​ണ്​ ന​ൽ​കു​ന്ന​ത്. അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച്​ ഒ​രാ​ൾ​ക്ക്​ ഏ​ഴു കി​ലോ വീ​തം ഭ​ക്ഷ്യ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി. എ​ന്നാ​ൽ, ഒ​രു കു​ടും​ബ​ത്തി​ന്​ പ​ര​മാ​വ​ധി ല​ഭി​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ത്തി​ന്‍റെ അ​ള​വ്​ 35 കി​ലോ ആ​ക്കും. നി​ല​വി​ൽ പി​ങ്ക് (പി.​എ​ച്ച്.​എ​ച്ച്), നീ​ല (എ​ൻ.​പി.​എ​സ്) കാ​ർ​ഡു​കാ​ർ​ക്ക് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ചാ​ണ് വി​ഹി​തം ന​ൽ​കു​ന്ന​ത്. ഇ​തേ മാ​തൃ​ക​യാ​ണ്​ മ​ഞ്ഞ​ക്കാ​ർ​ഡു​കാ​ർ​ക്കും ന​ട​പ്പാ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ 18,33,360 അ​ന്ത്യോ​ദ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ട്. 5,94,448 കു​ടും​ബ​ങ്ങ​ളും. രാ​ജ്യ​ത്തെ ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​രാ​യ​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (എ.​എ.​വൈ) പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​ത്.

എ​ന്നാ​ൽ ആ ​ല​ക്ഷ്യം റ​ദ്ദാ​ക്കു​ന്ന​താ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി. രോ​ഗി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​രു​മാ​ന​മി​ല്ലാ​ത്ത​വ​ർ, വി​ധ​വ​ക​ൾ തു​ട​ങ്ങി സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ഏ​റെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​രാ​ണ്​ പ​ദ്ധ​തി ഗു​ണ​ഭോ​ക്​​താ​ക്ക​ൾ. നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​യാ​ല്‍, ര​ണ്ടു​പേ​രു​ള്ള കു​ടും​ബ​ത്തി​ന്​ 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യം ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് 14 കി​ലോ മാ​ത്ര​മേ ല​ഭി​ക്കൂ.

കു​ടും​ബ​ത്തി​ല്‍ അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും ല​ഭി​ക്കു​ക പ​ര​മാ​വ​ധി 35 കി​ലോ മാ​ത്രം.അം​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യം ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്രം നേ​ര​ത്തെ ത​ന്നെ എ​തി​ർ​പ്പ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ.​എ.​വൈ വി​ഭാ​ഗ​ത്തി​നു പ​രി​ഗ​ണ​ന ന​ല്‍ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food securitykeralamration cardsyellow cards
News Summary - Centre’s ration cut to hit 18.33 lakh people; yellow card to get per-head quota
Next Story