Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം: കേന്ദ്രസഹായം...

പ്രളയം: കേന്ദ്രസഹായം ലഭിച്ചി​ല്ലെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
പ്രളയം: കേന്ദ്രസഹായം ലഭിച്ചി​ല്ലെന്ന്​ മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: 2019ലെ ​പ്ര​ള​യ​ത്തി​ൽ 2101.88 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​തു​വ​രെ തു​ക ല​ഭി​ച്ചി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മെ​മ്മോ​റോ​ണ്ടം പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ന​ട​പ്പ്​ സാ​മ്പ​ത്തി​ക​വ​ര്‍ഷം അ​ത്യാ​ഹി​താ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ചെ​ല​വു​ക​ളു​ടെ വി​വ​രം കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്​ ന​ൽ​കി​യ​താ​യും ജെ​യിം​സ്​ മാ​ത്യൂ​വി​​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി ന​ൽ​കി.

2018 മേ​യ് മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ വ​രെ നീ​ണ്ട കാ​ല​വ​ര്‍ഷ ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​രം 5616 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ധി​ക സ​ഹാ​യ​മാ​യി 2904.85 കോ​ടി രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷം ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി വി​ഹി​ത​ത്തി​​െൻറ ആ​ദ്യ ഗ​ഡു​വാ​യ 52.27 കോ​ടി രൂ​പ മാ​ത്ര​മാ​ണ്​ കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്.​ അ​ടു​ത്ത​ടു​ത്ത വ​ര്‍ഷ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ​മൂ​ല​മു​ള്ള ദു​ര​ന്തം 68 വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ആ​ദ്യ​മാ​യാ​ണ് കേ​ര​ളം നേ​രി​ടു​ന്ന​ത്. അ​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ​മ​ര്‍പ്പി​ച്ച നി​വേ​ദ​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍ക​ണ​മെ​ന്ന് കേ​ന്ദ്ര സം​ഘ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:centre aiddisaster aidKerala News
News Summary - centre didnot gave flood-relief-fund
Next Story