Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസപ്ലൈകോക്ക് 90 കോടി...

സപ്ലൈകോക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം; തീരുമാനം മന്ത്രി അനൂപ് ജേക്കബ് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ

text_fields
bookmark_border
Anoop Jacob
cancel

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സപ്ലൈകോക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കാനുള്ള തുകയിൽ നിന്നാണ് അടിയന്തരമായി 90 കോടി രൂപ കേന്ദ്ര ഭക്ഷ്യമന്ത്രാലയം അനുവദിച്ചത്. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷിയെ കണ്ട് നൽകിയ നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തുക അനുവദിച്ചത്. വിഷയത്തിൽ സത്വര നടപടി സ്വീകരിച്ചതിന് കേന്ദ്ര മന്ത്രിക്ക് മന്ത്രി അനൂപ് ജേക്കബ് നന്ദി അറിയിച്ചു. മറ്റെല്ലാ ആവശ്യങ്ങളിലും അന്നുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOcentral governmentanoop jacob
News Summary - Centre allocates Rs 90 crore to Supplyco; Decision follows Minister Anoop Jacob's meeting with Union Minister
Next Story