Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala central university
cancel

കേന്ദ്ര സർവകലാശാല മുൻ പി.വി.സിയെ സ്ഥലംമാറ്റിയ നടപടിക്ക്​ സ്​റ്റേ

text_fields
bookmark_border

കാസർകോട്: കേന്ദ്ര സർവകലാശാല മുൻ ​​പ്രോ വൈസ് ചാൻസലറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്​റ്റേ ചെയ്​തു. മുൻ പി.വി.സിയും ഇൻറർനാഷനൽ റിലേഷൻസ് ആൻഡ്​ പൊളിറ്റിക്​സിലെ പ്രഫസറുമായ ഡോ. കെ. ജയപ്രസാദിനെ കേന്ദ്ര സർവകലാശാല തിരുവനന്തപുരം കാപിറ്റൽ സെൻററിലേക്ക് മാറ്റിയ നടപടിയാണ് കോടതി താൽക്കാലികമായി തടഞ്ഞത്.

സീനിയർ പ്രഫസറായ ജയപ്രസാദിനെ പ്രസ്​തുത പദവി ഇല്ലാത്ത കാപിറ്റൽ സെൻററിലേക്ക് മാറ്റിയത് ചട്ടവിരുദ്ധമാണെന്ന് ഇദ്ദേഹത്തിനായി ഹാജരായ എൽവിൻ പീറ്റർ വാദിച്ചു. അതേസമയം സർവകലാശാല അഭിഭാഷക​െൻറ ഭാഗത്തുനിന്നും വി.സിയുടെ സ്ഥലംമാറ്റ ഉത്തരവിനെ സാധൂകരിക്കുന്ന വാദങ്ങൾ ഉണ്ടായില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

വി.സി സ്ഥാനത്തുനിന്ന്​ മാറ്റിയ ശേഷവും, സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ അനാശാസ്യ ഇടപെടലുകൾ നടത്തുന്നുവെന്നതിനെ തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് പുതിയ വി.സി നടത്തിയതെന്ന് പറയപ്പെടുന്നു. ഇതിനെതിരെ ജയപ്രസാദ് മുൻകൈ എടുത്ത് രൂപവത്കരിച്ചതായി പറയുന്ന അധ്യപക സംഘടന രംഗത്തുവന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Central University stays relocation of former PVC
Next Story