മാരാരിക്കുളം: കഴിഞ്ഞ ആറു വർഷമായി പെട്രോളിയം ഉൽപന്നങ്ങൾക്ക് ഒരു രൂപ പോലും വർധിപ്പിക്കാതിരുന്ന സംസ്ഥാന സർക്കാർ എന്തിനാണ് വില കുറക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ കലവൂർ ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
രാജ്യത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില അനിയന്ത്രിതമായി വർധിപ്പിച്ച് രസിച്ചിരുന്നവരാണ് കുറവ് വരുത്താൻ തയ്യാറാകേണ്ടത്. വില കൂട്ടാൻ നയങ്ങൾ സ്വീകരിക്കുന്ന ബി.ജെ.പി യെ സംരക്ഷിക്കാൻ കോൺഗ്രസ് രംഗപ്രവേശം ചെയ്യുന്നത് സ്വയം പരിഹാസ്യമാകാനെ ഉപകരിക്കൂ -കാനം പറഞ്ഞു.
സി.പി.ഐ കലവൂർ ലോക്കൽ കമ്മറ്റി ഓഫിസ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ജി.കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ്, പി.വി. സത്യനേശൻ, പി.കെ.മേ ദിനി, പി. ജ്യോതിസ്, വി.പി. ചിദംബരൻ, ആർ.സുരേഷ്, ദീപ്തി അജയകുമാർ, സനൂപ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.