Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശ മെഡിക്കൽ...

വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക്​ ഇന്ത്യയിൽ ഇന്‍റേൺഷിപ്: കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി

text_fields
bookmark_border
വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക്​ ഇന്ത്യയിൽ ഇന്‍റേൺഷിപ്: കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി
cancel
Listen to this Article

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചൈ​ന​യി​ലെ മെ​ഡി​ക്ക​ൽ പ​ഠ​നം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഇ​ന്‍റേ​ൺ​ഷി​പ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. ഹൈ​കോ​ട​തി ര​ജി​സ്ട്രി​യു​മാ​യി ആ​ലോ​ചി​ച്ച് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ന്​ ഇ-​മെ​യി​ലി​ൽ നോ​ട്ടീ​സ് ന​ൽ​കാ​ൻ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹ​ര​ജി​ക്കാ​രോ​ടും നി​ർ​ദേ​ശി​ച്ചു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഹ​ര​ജി വീ​ണ്ടും ഏ​പ്രി​ൽ നാ​ലി​ന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ചൈ​നീ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​ല്ല. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ കോ​ള​ജു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​ത്​ വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​ണ് ഹ​ര​ജി​യി​ലെ വാ​ദം.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അം​ഗീ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്‍റേ​ൺ​ഷി​പ് ചെ​യ്യാ​ൻ ചൈ​നീ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​നു​മ​തി ന​ൽ​കി​യി​ട്ടു​​​ണ്ടെ​ങ്കി​ലും ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ ഇ​തും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical student
News Summary - Central government seeks explanation in Internship for foreign medical students in India
Next Story