Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര...

കേന്ദ്ര സര്‍ക്കാറിന്‍റെ വരുമാനത്തിൽ ഒരു ലക്ഷം കോടിയുടെ കുറവുണ്ടാകും -തോമസ് ഐസക്ക്

text_fields
bookmark_border
കേന്ദ്ര സര്‍ക്കാറിന്‍റെ വരുമാനത്തിൽ ഒരു ലക്ഷം കോടിയുടെ കുറവുണ്ടാകും -തോമസ് ഐസക്ക്
cancel

തിരുവനന്തപുരം:  ചരക്ക് സേവന നികുതി നടപ്പാക്കിയതി​െല പാളിച്ചമൂലം കേന്ദ്ര- സര്‍ക്കാറി​​​െൻറ നികുതി വരുമാനത്തിൽ നടപ്പു വര്‍ഷം ഒരു ലക്ഷംകോടി രൂപയുടെ കുറവ്​ വരുമെന്ന്​ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ചരക്ക്​ സേവന നികുതി (ജി.എസ്​.ടി) സംബന്​ധിച്ച്​ രാജീവ്​ ഗാന്​ധി ഇൻസ്​റ്റിറ്റ്യുട്ട്​ ഒാഫ്​ ഡവലപ്​മ​​െൻറ്​ സ്​റ്റഡീസ്​ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറയുന്ന തുക രാജ്യത്തെ ജനങ്ങൾക്കല്ല മറിച്ച്​ കോര്‍പറേറ്റുകളുടെ പക്കലാണ്​ എത്തിച്ചേരുക. ജമ്മുകാശ്​മീരില്‍ ഒഴികെ രാജ്യത്ത്​ മറ്റൊരിടത്തും ജി.എസ്.ടിക്കൊപ്പം മറ്റ് നികുതികള്‍ ഈടാക്കാനാവില്ല. മറ്റു നികുതികള്‍ ചുമത്തുന്നത് ഭരണഘടനാ വിരുദ്​ധമായതിനാല്‍ അത് നിലനില്‍ക്കി​െല്ലന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

എകീകൃത നികുതി നിരക്ക് നിലവില്‍ വരുമ്പോള്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 12.5ശതമാനം കുറഞ്ഞ് 18 ശതമാനമാവും. ഇങ്ങനെ വരുമ്പോള്‍ ഉല്‍പ്പന്ന വിലയില്‍ കുറവ് വരേണ്ടതാണെങ്കിലും ജി.എസ്​.ടി നടപ്പായശേഷം കമ്പോളത്തി​​​െൻറ സ്വഭാവമനുസരിച്ച് വില ഉയരുകയായിരുന്നു. ഇതുകാരണം സംസ്​ഥാന നികുതിയായിരുന്ന 14.5 ശതമാനത്തി​​​െൻറ സ്​ഥാനത്ത് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയെന്ന തെറ്റിദ്​ധാരണയാണ് ഉപഭോക്​താക്കള്‍ക്കും ഉണ്ടാകുന്നത്. 
നികുതി വരുമാനത്തിൽ അടുത്ത സാമ്പത്തിക വര്‍ഷം 3000 കോടി രൂപയുടെ വരെ വർധനവ്​ ജി.എസ്.ടി വഴി കേരളത്തിന് ഉണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഉയര്‍ന്ന നികുതി നിരക്കല്ല ജി്.എസ്​.ടി പ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും കമ്പോളത്തി​​​െൻറ സ്വഭാവം മൂലം ഉപഭോക്​താക്കള്‍ക്ക് പ്രയോജനം ലഭിക്കാതെ പോകുന്നു. എല്ലാ പരോക്ഷ നികുതിയും താഴ്ന്ന വരുമാനക്കാരനെ കൊള്ളയടിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.

ജി.എസ്​.ടി നടപ്പായശേഷം ഒരു സാധനത്തി​​​െൻറയും വില കുറഞ്ഞിട്ടി​െല്ലന്ന്​ എ.​െഎ.സി.സി വക്​താവ്​ പി.സി ചാക്കോ ചുണ്ടിക്കാട്ടി. സംസ്​ഥാനത്തി​​​െൻറ വരുമാനം കൂടുമെന്നതി​​​െൻറ അർഥം ജനങ്ങളുടെ സാമ്പത്തികഭാരം വർധിക്കുന്നു​െവന്നാണ്​. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന പരിഷ്​കാരത്തെ പരിഷ്​കാരമെന്ന്​ വിളിക്കാനാവില്ല.ക​േമ്പാള നിയമങ്ങളാണ്​ ഇന്ന്​ വില നിയന്ത്രിക്കുന്നത്​. ഏറ്റവും കൂടുതൽ ക്രയവിക്രയം നടക്കുന്ന ഇന്​ധനവും മദ്യവും ജി.എസ്​.ടിക്ക്​ പുറത്താണെന്നും ചാക്കോ ചൂണ്ടിക്കാട്ടി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaaccentral governmentrevenuemalayalam newsKerala News
News Summary - central government revenue thomas isaac
Next Story